11 Sept 2025 10:32 AM IST
Summary
ഇന്നലെയിട്ട റെക്കോര്‍ഡിലാണ് സ്വര്‍ണം വില്‍പ്പന നടക്കുന്നത്
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഇന്നലെയിട്ട റെക്കോര്‍ഡിലാണ് സ്വര്‍ണം വില്‍പ്പന നടക്കുന്നത്. ഗ്രാമിന് 10,130 രൂപയും പവന് 81,040 രൂപയിലുമാണ് വ്യാപാരം. 18 കാരറ്റിന് ഗ്രാമിന് 8,315 രൂപയും 14 കാരറ്റിന് 6,475 രൂപയുമാണ് വില. വെള്ളി വിലയിലും ഇന്ന് മാറ്റമില്ല. സെപ്റ്റംബര്‍ നാലു മുതല്‍ ഗ്രാമിന് 130 രൂപയിലാണ് വെള്ളിയുടെ വ്യാപാരം നടക്കുന്നത്.
സെപ്റ്റംബറില്‍ ഇതുവരെ 3,400 രൂപയുടെ വര്‍ധനയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം 3,674.75 ഡോളറിലെത്തി റെക്കോഡിട്ട സ്വര്‍ണം ഇന്ന് 3,633 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. രാജ്യന്തര വിപണിയില്‍ ലാഭമെടുപ്പ് കനത്തതാണ് സ്വര്‍ണ വിലയെ അല്‍പ്പമെങ്കിലും തളര്‍ത്തിയത്. വില ഇനിയും ഉയരുമെന്നാണ് വിപണി നല്‍കുന്ന സൂചന. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കു കുറയ്ക്കുമെന്ന് അഭ്യൂഹവും വില വര്‍ധനയിലേക്ക് നയിക്കും.
അടുത്ത വര്‍ഷത്തോടെ ഔണ്‍സ് വില 4,000 ഡോളര്‍ എത്തുമെന്നാണ് വിലയിരുത്തല്‍.