image

19 April 2025 11:05 AM IST

Gold

കുതിപ്പിനൊരു റെസ്റ്റ്; മാറ്റമില്ലാതെ പൊന്നുവില

MyFin Desk

gold updation price constant 19 04 25
X

Summary

  • രണ്ട് അസോസിയേഷനുകളില്‍ രണ്ട് വില തുടരുന്നു
  • പവന്റെ വിലയില്‍ 200 രൂപ വ്യത്യാസം
  • ഇരു വിഭാഗത്തിലും ഇന്നലെയുള്ള വിലതന്നെ ഇന്നും


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റില്ല. ഗ്രാമിന് 8920 രൂപയും പവന് 71360 രൂപയുമാണ് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ ആബ്ദുള്‍ നാസര്‍ വിഭാഗം ഇന്ന് പിന്തുടരുന്നത്. 18 കാരറ്റിന് ഗ്രാമിന് 7350 രൂപ തന്നെ തുടരുന്നു. വെള്ളിവിലയിലും മാറ്റമില്ല. ഗ്രാമിന് 108 രൂപയിലാണ് വ്യാപാരം.

അതേസമയം അസോസിയേഷന്റെ മറ്റൊരു വിഭാഗം ഗ്രാമിന് 8945 രൂപ എന്ന നിരക്കാണ് പിന്തുടരുന്നത്. പവന്റെ വില 71560 രൂപയുമാണ്. ഇതും ഇന്നലെ ഉള്ള നിരക്കുതന്നെയാണ്. മാറ്റമുണ്ടായിട്ടില്ല. ഇത് സര്‍വകാല റെക്കോര്‍ഡുമാണ്. അതില്‍നിന്നും താഴെയിറങ്ങാന്‍ പൊന്നിന് കഴിഞ്ഞിട്ടില്ല.ഇരുവിഭാഗങ്ങളും തമ്മില്‍ പവന് 200 രൂപയുടെ വ്യത്യാസമുണ്ട്.

അന്താരാഷ്ട്രതലത്തില്‍ വ്യാപാരയുദ്ധം കൂടുതല്‍ ശക്തി പ്രാപിക്കുന്നതോടെ നിക്ഷേപത്തിന് അനുയോജ്യം സ്വര്‍ണമാണെന്ന തിരിച്ചറിവിലാണ് ജനം. ഇതിനെത്തുടര്‍ന്ന് സ്വര്‍ണത്തിന് ഡിമാന്‍ഡ് ഏറിയപ്പോള്‍ വില വര്‍ധിക്കുകയായിരുന്നു.

അടുത്തമൂന്നു മാസങ്ങള്‍ക്കിടയില്‍ സ്വര്‍ണം ഔണ്‍സിന് 3500 ഡോളര്‍ കടക്കും എന്നാണ് വിദഗ്ധരുടെ പ്രവചനം.