13 Aug 2025 10:37 AM IST
Summary
സ്വര്‍ണം പവന് 74360 രൂപ
സംസ്ഥാനത്ത് സ്വര്‍ണം, വെള്ളി വിലകളില്‍ ഇന്ന് മാറ്റമില്ല. സ്വര്‍ണം ഗ്രാമിന് 9295 രൂപയായും പവന് 74360 രൂപയായും തുടരുന്നു. 18 കാരറ്റ് സ്വര്‍ണവിലയിലും മാറ്റമൊന്നുമില്ല. ഗ്രാമിന് 7630 രൂപയിലാണ് ഇന്നത്തെ വ്യാപാരം. വെള്ളിവില ഗ്രാമിന് 123 രൂപ എന്നതാണ് ഇന്നത്തെ വിപണിവില.
ശനിയാഴ്ച മുതല്‍ കുറഞ്ഞുതുടങ്ങിയ സ്വര്‍ണവിലയ്ക്ക് ഇന്നാണ് ഒരു വിശ്രമം ഉണ്ടായത്. അന്താരാഷ്ട്ര വ്യാപാര പ്രശ്‌നങ്ങളില്‍ ആടിയുലയുന്ന സ്വര്‍ണവിപണി നിരവധി കയറ്റിറക്കങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്. ഇതില്‍ പ്രധാനം ട്രംപിന്റെ താരിഫ് യുദ്ധം തന്നെയാണ്.
അന്താരാഷ്ട്ര സ്വര്‍ണവില ഇന്നു രാവിലെ ഉയര്‍ന്ന് 3354.60 ഡോളറിലെത്തി. പിന്നീട് 3347.10 ഡോളറിലേക്ക് താഴ്ന്നിരുന്നു.