image

3 July 2025 10:17 AM IST

Gold

കുതിപ്പ് അവസാനിക്കാതെ സ്വര്‍ണവില

MyFin Desk

കുതിപ്പ് അവസാനിക്കാതെ സ്വര്‍ണവില
X

Summary

  • സ്വര്‍ണം ഗ്രാമിന് 9105 രൂപ
  • പവന്‍ 72840 രൂപ


സ്വര്‍ണവില വീണ്ടും മുകളിലേക്ക് തന്നെ. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഈ വര്‍ധനയോടെ ഗ്രാമിന് വില 9105 രൂപയായും പവന് 72840 രൂപയായും ഉയര്‍ന്നു. മൂന്നു ദിവസത്തിനിടെ സ്വര്‍ണവില 1520 രൂപയാണ് വര്‍ധിച്ചത്.

18 കാരറ്റ് സ്വര്‍ണത്തിനും ആനുപാതികമായി വില വര്‍ധിച്ചു. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 7470 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഏതാനും ദിവസമായി മാറ്റമില്ലാതിരുന്ന വെള്ളിക്കും ഇന്ന് മുന്നേറ്റമുണ്ടായി. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 116 എന്ന നിരക്കാണ് ഇന്ന് വിപണിയില്‍.

ഡോളറിന്റെ ഇടിവില്‍ ഇന്നലെ സ്വര്‍ണവില കുതിച്ചിരുന്നു. അന്താരാഷ്ട്രമാര്‍ക്കറ്റില്‍ 3366 ഡോളര്‍ വരെ വില ഉയര്‍ന്നു. പിന്നീട് വില താഴ്ന്ന് 3363.34 ല്‍ ക്ലോസ് ചെയ്തു. എന്നാല്‍ ഇന്ന്് രാവിലെ വിലയിടിഞ്ഞ് ഔണ്‍സിന് 3345 ഡോളറായി കുറഞ്ഞു.

വില വര്‍ധനവിന് ഒരു കാരണം ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ സംബന്ധിച്ച ആശങ്ക നിലനില്‍ക്കുന്നതാണ്. ഈ സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണം തെരഞ്ഞെടുക്കുന്നു. ഡോളറിന്റെ ഇടിവും സ്വര്‍ണത്തിന് മാറ്റുകൂട്ടുന്നു.

പത്ത്ശതമാനം പണിക്കൂലിയും നികുതിയും കണക്കാക്കിയാല്‍ പോലും ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് 82580 രൂപയോളമാകും.