image

27 May 2025 2:24 PM IST

Gold

കൂപ്പുകുത്തി സ്വര്‍ണവില; ഇടിഞ്ഞത് 480 രൂപ

MyFin Desk

കൂപ്പുകുത്തി സ്വര്‍ണവില;   ഇടിഞ്ഞത് 480 രൂപ
X

Summary

  • സ്വര്‍ണം ഗ്രാമിന് 8935 രൂപ
  • പവന് 71480 രൂപ


രാവിലെ കുതിച്ചുകയറിയ സ്വര്‍ണവില ഉച്ചയോടെ ഇടിഞ്ഞു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8935 രൂപയായി താഴ്ന്നു. പവന് 71480 രൂപയായി കുറയുകയും ചെയ്തു.

18 കാരറ്റ് സ്വര്‍ണവിലയും ഇടിഞ്ഞു. ഗ്രാമിന് 60 രൂപതന്നെയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 7325 രൂപയിലായി വ്യാപാരം. എന്നാല്‍ വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 110 രൂപയായി തുടരുന്നു.

അന്തര്‍ദേശീയ സ്വര്‍ണവിലയില്‍ ഉണ്ടായ വിലയിടിവാണ് സംസ്ഥാനത്ത് പെട്ടന്ന് വിലകുറയാന്‍ കാരണമായത്. ഡോളറിന്റന്റെ മൂല്യം വര്‍ധിക്കുന്നത് പൊന്നിന്റെ വിലയിടിയാന്‍ കാരണമായിട്ടുണ്ട്.

രാവിലെ പവന് 360 രൂപയാണ് വര്‍ധിച്ചിരുന്നത്. ഈ വര്‍ധനയോടെ പവന് 71960 രൂപയിലെത്തിയിരുന്നു.

ഈ മാസം 15ന് 68,880 രൂപയിലേക്ക് എത്തിയ സ്വര്‍ണവില പിന്നീട് ക്രമേണ തിരിച്ചെത്തുകയായിരുന്നു. ഇതിന് പ്രധാനമായും കാരണമായത് ട്രംപും താരിഫും ആഗോള സംഘര്‍ഷങ്ങളുമായിരുന്നു. പുടിനെതിരായ ട്രംപിന്റെ പ്രസ്താവനയും ആശങ്കകള്‍ക്ക് കാരണമായി. ഓഹരിവിപണിയിലെ ചാഞ്ചാട്ടവും സ്വര്‍ണവിപണിയെ സ്വാധീനിച്ചിരുന്നു.