8 Sept 2025 10:54 AM IST
Summary
പവന് 79480 രൂപ
പവന് 80,000 രൂപ ലക്ഷ്യമിട്ട് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. കഴിഞ്ഞയാഴ്ച നിരവധി സര്‍വകാല റെക്കോര്‍ഡുകള്‍ പൊന്ന് തട്ടിത്തെറിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് ഗാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു. ഇതോടെ സ്വര്‍ണം ഗ്രാമിന് 9935 രൂപയും പവന് 79480 രൂപയുമായി. ശനിയാഴ്ച 79,560 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു.
സര്‍വകാല റെക്കോര്‍ഡ് വിലയില്‍നിന്നുമാണ് പൊന്ന് തിരിച്ചിറങ്ങിയത്. എന്നാല്‍ പവന് 80,000 ലക്ഷ്യമിട്ട് കുതിക്കുന്ന സ്വര്‍ണത്തിന് ആശ്വാസം പകരുന്ന കുറവ് വിപണിയില്‍ ഉണ്ടായിട്ടില്ല.
18 കാരറ്റ് സ്വര്‍ണത്തിനും വില ആനുപാതികമായി കുറഞ്ഞു. ഗ്രാമിന് അഞ്ചുരൂപ കുറഞ്ഞ് 8160 രൂപയ്ക്കാണ് ഇന്ന് വ്യാപാരം.
അതേസമയം വെള്ളിവിലയില്‍ ഇന്ന് മാറ്റമുണ്ടായില്ല. ഗ്രാമിന് 133 രൂപയാണ് ഇന്നത്തെ വിപണിവില.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്ന് സ്വര്‍ണം ഔണ്‍സിന് 3597.50 ഡോളര്‍വരെ ഉയര്‍ന്നശേഷം പിന്നീട് താഴ്ന്നു. യുഎസ് ഡോളറിന്റെ വിനിമയ നിരക്ക് ഉയര്‍ന്നത് സ്വര്‍ണവിപണിയെ ബാധിച്ചു.
ഇന്ന് ഒരുപവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ ഏറ്റഴും കുറഞ്ഞ അഞ്ച്ശതമാനം പണിക്കൂലിയും നികുതിയും കണക്കാക്കിയാല്‍ 86,400 രൂപയെങ്കിലും നല്‍കേണ്ടിവരും. പണിക്കൂലി ഉയരുന്നതിനനുസരിച്ച് വില ഇനിയും ഉയരും.