15 Sept 2025 10:24 AM IST
Summary
പവന് 81,440 രൂപയായി കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും നേരിയ കുറവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് താഴ്ന്നത്. ഇതോടെ ഗ്രാമിന് 10,180 രൂപയായി. പവന് 81,440 രൂപയുമായി കുറഞ്ഞു. ശനിയാഴ്ചയും പവന് 80 രൂപ കുറഞ്ഞിരുന്നു.
18 കാരറ്റ് സ്വര്‍ണത്തിനും ആനുപാതികമായി വില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് അഞ്ചുരൂപ താഴ്ന്ന് 8365 രൂപയ്ക്കാണ് ഇന്നത്തെ വ്യാപാരം. അതേസമയം വെള്ളിവിലയില്‍ വ്യത്യാസമില്ല. ഗ്രാമിന് 135 രൂപയാണ് ഇന്നത്തെ വിപണിവില.
വെള്ളിയാഴ്ചയാണ് സ്വര്‍ണവില സര്‍വകാല റെക്കാര്‍ഡിലെത്തിയത്. അതിനുശേഷമുള്ള ദിവസങ്ങളില്‍ വിലയില്‍ നേരിയ കുറവാണ് ഉണ്ടായത്.
ഫെഡ് തീരുമാനത്തിനായാണ് സ്വര്‍ണവിപണി കാത്തിരിക്കുന്നത്. പലിശനിരക്ക് കുറച്ചാല്‍ പൊന്നിന് വില വീണ്ടും ഉയരും. ബുധനാഴ്ച ഫെഡ് നിരക്ക് പുറത്തുവരും.
അന്താരാഷ്ട വിപണിയില്‍ വില കുറഞ്ഞതാണ് സ്ംസ്ഥാനത്തും പ്രതിഫലിച്ചത്. ഇന്നു രാവിലെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3632 ഡോളറിലേക്ക് താഴ്ന്നിരുന്നു. അതിനുശേഷം വില ഉയര്‍ന്നു.
ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയും നികുതിയും ചേര്‍ത്താല്‍ 88,130 രൂപയെങ്കിലും നല്‍കണം.