image

11 Aug 2025 10:02 AM IST

Gold

സ്വര്‍ണവിലയില്‍ ഇടിവ്; പവന് കുറഞ്ഞത് 560 രൂപ

MyFin Desk

സ്വര്‍ണവിലയില്‍ ഇടിവ്;  പവന് കുറഞ്ഞത് 560 രൂപ
X

Summary

സ്വര്‍ണം പവന് 75000 രൂപ


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9375 രൂപയിലെത്തി. പവന് 75000 രൂപയുമായി. ഈ മാസം എട്ടാം തീയതിക്കുശേഷം പവന് 760 രൂപയുടെ കുറവാണ് വിപണിയിലുണ്ടായത്. തുടര്‍ച്ചയായി ഉണ്ടായ വിലയിലെ കുതിപ്പിന് ആശ്വാസം പകരുന്നതാണ് ഈ വിലയിടിവ്.

18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് കുറവുണ്ട്. ഗ്രാമിന് 60 രൂപ കുറഞ്ഞ് 7695 രൂപയിലെത്തി. വിലക്കുറവ് വെള്ളിവിലയിലും പ്രതിഫലിച്ചു. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 124 രൂപ എന്നനിരക്കിലാണ് വ്യാപാരം.

അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് രാവിലെ സ്വര്‍ണം ഔണ്‍സിന് 3406 ഡോളര്‍വരെ ഉയര്‍ന്നിരുന്നു. പിന്നീട് വില 3370 ഡോളറിലേക്ക് താഴ്ന്നു. ഫെഡ് റിസര്‍വ് അടുത്തമാസം പലിശ നിരക്ക് കുറയ്ക്കും എന്ന വിലയിരുത്തല്‍ ശക്തമായാല്‍ സ്വര്‍ണവില ഉയരും. ഇത് ഡോളര്‍ മൂല്യത്തില്‍ കുറവ് വരുത്താനും സാധ്യതയുണ്ട്.