image

18 Sept 2025 10:40 AM IST

Gold

ഫെഡ് പലിശ നിരക്ക് കുറച്ചു; സ്വര്‍ണവിലയും ഇടിഞ്ഞു

MyFin Desk

ഫെഡ് പലിശ നിരക്ക് കുറച്ചു;  സ്വര്‍ണവിലയും ഇടിഞ്ഞു
X

Summary

പവന് കുറഞ്ഞത് 400 രൂപ


മുന്‍പ് പവന് 82,000 കടന്ന സ്വര്‍ണവിലയില്‍ കനത്ത ഇടിവ്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 10,190 രൂപയായി. പവന് വില 81,520 രൂപയിലുമെത്തി. ഇന്നലെ പവന് 160 രൂപ കുറഞ്ഞിരുന്നു.

ഫെഡ് പലിശ നിരക്ക് കുറഞ്ഞതോടെ സ്വാഭാവികമായും സ്വര്‍ണത്തിന് വില ഉയരുമെന്ന് പരക്കെ പ്രതീക്ഷിച്ചിരുന്നു. അതനുസരിച്ച് തുടക്കത്തില്‍ വില കുതിച്ചുയര്‍ന്നെങ്കിലും വ്യാപകമായുണ്ടായ ലാഭമെടുപ്പ് പൊന്നിന്റെ വിലയിടിച്ചു. തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായ സ്വര്‍ണവിലയിലെ ചാഞ്ചാട്ടം സംസ്ഥാനത്തെ വിലയെയും ബാധിച്ചു.

18 കാരറ്റ് സ്വര്‍ണത്തിനും ആനുപാതികമായ വിലക്കുറവുണ്ടായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 8370 രൂപയായി. വെള്ളിവിലയിലും വ്യത്യാസമുണ്ടായി. ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 135 രൂപയ്ക്കാണ് ഇന്നത്തെ വ്യാപാരം.

ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയും നികുതിയും അടക്കം 88,217 രൂപയ്ക്ക് മുകളിലാകും. പമിക്കൂലി വര്‍ധിക്കുന്നതിന് അനുസരിച്ച് വിലയും വര്‍ധിക്കും.

ചൊവ്വാഴ്ച രേഖപ്പെടുത്തിയ 82,080 രൂപയാണ് സ്വര്‍ണത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്നവില. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞവില 77,640 രൂപയാണ്. ഒരു മാസത്തിനിടെതന്നെ വലിയ വ്യത്യാസമാണ് പൊന്നിന് രേഖപ്പെടുത്തിയത്.

അന്താരാഷ്ട്ര വിപണിയില്‍ ഇന്നുരാവിലെ സ്വര്‍ണം ഔണ്‍സിന് 3671 ഡോളറിലേക്ക് വര്‍ധിച്ചിരുന്നു. എന്നാല്‍ പിന്നീട് വില 3656 ഡോളറിലേക്ക് താഴ്ന്നു.