image

4 July 2025 10:15 AM IST

Gold

കുതിപ്പിനൊടുവില്‍ സ്വര്‍ണവില ഇടിഞ്ഞു

MyFin Desk

gold updation price down 04 07 2025
X

Summary

  • സ്വര്‍ണം ഗ്രാമിന് 9050 രൂപ
  • പവന് 72400 രൂപ
  • വെള്ളി 116 രൂപ


തുടര്‍ച്ചയായ കുതിപ്പിനൊടുവില്‍ സ്വര്‍ണവില ഇടിഞ്ഞു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്.ഇതോടെ സ്വര്‍ണം ഗ്രാമിന് 9050 രൂപ എന്ന നിലയിലേക്കെത്തി. പവന് 72400 രൂപയായും താഴ്ന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 1520 രൂപ പവന് വര്‍ധിച്ച ശേഷമാണ് ഇന്നത്തെ വിലയിടിവ്. പവന് 73000-ത്തിലേക്ക് കുതിക്കുന്ന സാഹചര്യത്തിലാണ് ഈ വിലക്കുറവ് എന്നതും ശ്രദ്ധേയമാണ്.

18 കാരറ്റ് സ്വര്‍ണത്തിനും ആനുപാതികമായി വില കുറഞ്ഞു. ഗ്രാമിന് 45 രൂപ കുറഞ്ഞ് 7425 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 116 രൂപയായി തുടരുന്നു.

യുഎസില്‍ പലിശ ഉടന്‍ കുറയില്ലെന്ന വാര്‍ത്തയാണ് അന്താരാഷ്ട്രതലത്തില്‍ സ്വര്‍ണവിപണിക്ക് ക്ഷീണമായത്. തൊഴിലില്‍ വന്‍ മുന്നേറ്റം നടത്തിയെന്ന വാര്‍ത്തയാണ് പലിശ നിരക്ക് കുറയ്ക്കുന്നത് നീട്ടിവെക്കാന്‍ കാരണമാകുക. കൂടാതെ ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും സ്വര്‍ണത്തിന് ക്ഷീണമാണ്. അന്താരാഷ്ട്രതലത്തില്‍ ഇന്നലെ പൊന്നുവില ഒരു ശതമാനം കുറഞ്ഞിരുന്നു. 3327.21 ഡോളറിനാണ് ഇന്നലെ ക്ലോസ് ചെയ്തത്. എന്നാല്‍ ഇന്ന് രാവിലെ നേരിയ വര്‍ധനവ് സ്വര്‍ണത്തിന് ഉണ്ടായി.

സ്വര്‍ണത്തിന് നികുതിയും 5ശതമാനം പണിക്കൂലിയും കണക്കാക്കിയാല്‍പോലും ഒരു പവന്‍ ആഭരണത്തിന് 78000 രൂപയ്ക്ക് മുകളിലാകും.