image

1 Aug 2025 11:06 AM IST

Gold

രാശിയില്ലാതെ പൊന്ന്; വില വീണ്ടും കുറഞ്ഞു

MyFin Desk

gold updation price down 01 08 2025
X

Summary

  • പവന് കുറഞ്ഞത് 160 രൂപ


സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9150 രൂപയും പവന് 73,200 രൂപയുമായി. കഴിഞ്ഞ ദിവസം പവന് 320 രൂപ സംസ്ഥാനത്ത് കുറഞ്ഞിരുന്നു. ഇതോടെ രണ്ട് ദിവസത്തിനിടയില്‍ 480 രൂപയുടെ ഇടിവാണ് പൊന്നിനുണ്ടായത്.

ജൂലൈ 23 ന് കുറിച്ച 75040 രൂപയാണ് സംസ്ഥാനത്തെ സ്വര്‍ണത്തിന്റെ ഏറ്റവും ഉയര്‍ന്നവില.

18 കാരറ്റ് സ്വര്‍ണത്തിനും ആനുപാതികമായി വില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 15 രൂപയാണ് ഈ വിഭാഗത്തില്‍ കുറഞ്ഞത്. ഇന്നലെ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7525 രൂപയായിരുന്നു വില. വെള്ളിവിലയിലും കുറവുണ്ടായി. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 120 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ വലിയ മാറ്റമില്ലാത്തത് സംസ്ഥാനത്തും പ്രതിഫലിക്കുകയായിരുന്നു. ഡോളറിന്റെ കുതിപ്പും സ്വര്‍ണത്തിന് ക്ഷീണമായി. ഫെഡ് റിസര്‍വ് പലിശ കുറയ്ക്കാനുള്ള സാധ്യത കുറയുന്നതും സ്വര്‍ണത്തെ ബാധിക്കുന്നു.

ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ 5ശതമാനം പണിക്കൂലിയും നികുതിയും എല്ലാം ചേര്‍ത്ത് 79392 രൂപ നല്‍കേണ്ടതുണ്ട്.