image

24 Jun 2025 2:25 PM IST

Gold

രണ്ടാംവട്ടവും വിലയിടിഞ്ഞു; ഇന്ന് മൊത്തം കുറഞ്ഞത് 1080 രൂപ

MyFin Desk

രണ്ടാംവട്ടവും വിലയിടിഞ്ഞു;  ഇന്ന് മൊത്തം കുറഞ്ഞത് 1080 രൂപ
X

Summary

  • ഇടിവിനു കാരണം പശ്ചിമേഷ്യയിലെ വെടിനിര്‍ത്തല്‍
  • സ്വര്‍ണവില ഗ്രാമിന് 9095 രൂപ
  • പവന് 72760 രൂപ


സംസ്ഥാനത്ത് ഉച്ചക്കുശേഷം വീണ്ടും സ്വര്‍ണവില ഇടിഞ്ഞു. ഗ്രാമിന് 60രൂപയും പവന് 480 രൂപയുമാണ് പൊന്നിന് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9095 രൂപയും പവന് 72760 രൂപയുമായി കുറഞ്ഞു. ഇന്ന് രണ്ടുതവണയായി ഗ്രാമിന് 135 രൂപയാണ് കുറഞ്ഞത്. പവന് കുറഞ്ഞത് 1080 രൂപയാണ്.

18 കാരറ്റ് സ്വര്‍ണത്തിനും ആനുപാതികമായി വിലയിടിഞ്ഞു. ഗ്രാമിന് 50 രൂപ കുറഞ്ഞ് 7460 രൂപയിലാണ് വ്യാപാരം. വെള്ളിവിലയ്ക്ക് ഉച്ചക്കുശേഷം മാറ്റമില്ല. ഗ്രാമിന് 116 രൂപയാണ് വിപണിവില.

ഇറാനും ഇസ്രയേലും വെടിനിര്‍ത്തല്‍ അംഗീകരിച്ചു എന്ന വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്നാണ് സ്വര്‍ണവില വീണ്ടും ഇടിഞ്ഞത്.

എന്നാല്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചതിനുശേഷം ഇറാന്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ ആരോപിക്കുന്നു. തിരിച്ചടിക്ക് തയ്യാറാകാന്‍ സേനയോട് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ആവശ്യപ്പെട്ടു. പ്രശ്‌നം രമ്യമായി പരിഹരിച്ചില്ലെങ്കില്‍ സ്വര്‍ണവില വില വീണ്ടും കുതിക്കും.