image

9 July 2025 10:01 AM IST

Gold

സ്വര്‍ണവിലയിടിഞ്ഞു; കുറഞ്ഞത് പവന് 480 രൂപ

MyFin Desk

സ്വര്‍ണവിലയിടിഞ്ഞു;   കുറഞ്ഞത് പവന് 480 രൂപ
X

Summary

  • സ്വര്‍ണം ഗ്രാമിന് 9000 രൂപ
  • പവന്‍ 72000 രൂപ
  • പണിമുടക്ക് കാരണം കടകള്‍ ഇന്ന് തുറന്നിട്ടില്ല


സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9000 രൂപയായി ഇന്ന് കുറഞ്ഞു. പവന് വില 72000 രൂപയുമായി. ഇന്നലെ ഗ്രാമിന് 50 രൂപ വര്‍ധിച്ച ശേഷമാണ് ഈ പടിയിറക്കം. വില 72000 രൂപയ്ക്ക് താഴേക്ക് ഇറങ്ങുമോ എന്ന് പ്രതീതി വിപണിയിലുണ്ട്.

എന്നാല്‍ കേരളത്തില്‍ ഇന്ന് പൊതു പണിമുടക്ക് കാരണം കടകള്‍ അടഞ്ഞു കിടക്കുകയാണ്.

18 കാരറ്റ് സ്വര്‍ണവിലയും ആനുപാതികമായി കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 50 രൂപ കുറഞ്ഞ് 730 രൂപയിലാണ് ഇന്നത്തെ വ്യാപാരം. അതേസമയം വെള്ളി വിലയില്‍ ഇന്നും മാറ്റമുണ്ടായിട്ടില്ല. ഗ്രാമിന് 116 രൂപയാണ് വിപണിവില.

യുഎസിന്റെ തീരുവ നടപ്പാക്കല്‍ നീണ്ടുപോകാം എന്ന ധാരണയാണ് സ്വര്‍ണവില അന്താരാഷ്ട്രതലത്തില്‍ കുറച്ചത്. ഒരു ശതമാനത്തിലധികം കുറവാണ് ഉണ്ടായത്. ഒരു ഘട്ടത്തില്‍ വില ഔണ്‍സിന് 3300 ഡോളറില്‍ താഴെ എത്തിയിരുന്നു. പിന്നീട് ഉയര്‍ന്നു.ഇന്നു രാവിലെ സ്വര്‍ണവില 3305 ഡോളര്‍ ആയി.