2 Sept 2025 4:47 PM IST
Summary
24 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് 1.06 ലക്ഷം രൂ
ഇന്ത്യയില്‍ ലക്ഷം രൂപ കടന്ന് റെക്കോര്‍ഡ് ഉയരത്തില്‍ സ്വര്‍ണ വില. 24 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് 1.06 ലക്ഷം രൂപയിലെത്തി.
ആഗോള വിപണിയിലെ കുതിപ്പിന് പിന്നാലെയാണ് രാജ്യത്തും സ്വര്‍ണ വില ഉയര്‍ന്നത്. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 3500 ഡോളറിലാണ് വിലയുള്ളത്. തുടര്‍ച്ചയായ ആറാമത്തെ ദിവസമാണ് രാജ്യാന്തര സ്വര്‍ണ വിലയില്‍ മുന്നേറ്റം കാഴ്ചവയ്ക്കുന്നത്. ഡോളര്‍ ദുര്‍ബലമായതും യു.എസില്‍ അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളുമാണ് സ്വര്‍ണത്തില്‍ വിലക്കുതിപ്പുണ്ടാക്കുന്നത്.
ഫെഡറല്‍ റിസര്‍വിന്റെ സ്വതന്ത്രാധികാരത്തെ കുറിച്ചുള്ള ആശങ്കകളാണ് ഡോളറിനെ ബാധിക്കുന്നു. രാജ്യത്ത് 22 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് 97,250 രൂപയും 18 കാരറ്റ് സ്വര്‍ണ്ണം 10 ഗ്രാമിന് 79,570 രൂപയിലുമാണ് വ്യാപാരം നടന്നത്.
അതേസമയം രാജ്യത്ത് സ്വര്‍ണം പവന് 80,000 കടക്കും എന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം 3,500 ഡോളര്‍ മറികടന്ന് ഔണ്‍സിന് 3,508.54ലെത്തി റെക്കോഡിട്ടിരുന്നു. പിന്നീട് വില അഞ്ച് ഡോളറോളം താഴ്ന്നെങ്കിലും മുന്നേറ്റ സാധ്യതയാണ് പ്രവചിക്കുന്നത്.