2 May 2025 10:33 AM IST
Summary
- ഇന്ന് കുറഞ്ഞത് പവന് 160 രൂപ
- സ്വര്‍ണം ഗ്രാമിന് 8755 രൂപ
- പവന്‍ 70040 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ഇടിവ് തുടരുന്നു. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8755 രൂപയും പവന് 70040 രൂപയുമായി കുറഞ്ഞു. പത്തു ദിവസത്തിനിടെ പവന് 4000-ത്തിലധികം രൂപയാണ് കുറഞ്ഞത്.
അന്താരാഷ്ട്ര സ്വര്‍ണവിലയിലുണ്ടായ കുറവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. ഏപ്രില്‍ 23 മുതലാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. ഒരു ഘട്ടത്തില്‍ പവന് 75000 രൂപ കടക്കും എന്ന തോന്നല്‍ ഉണ്ടായതാണ്. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ നിനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുകയായിരുന്നു.
അക്ഷയതൃതീയ ദിനത്തില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് ഗ്രാമിന് 205 രൂപയും പവന് 1640 രൂപയും ഇടിഞ്ഞിരുന്നു.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണവിലയും കുറഞ്ഞിട്ടുണ്ട്. പത്ത് രൂപ കുറഞ്ഞ് 7195 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം. എന്നാല്‍ വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 109 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.