image

30 April 2025 10:27 AM IST

Gold

ഉയരത്തിൽ നില ഉറപ്പിച്ച് സ്വർണം; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്കുകൾ

MyFin Desk

ഉയരത്തിൽ നില ഉറപ്പിച്ച് സ്വർണം; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്കുകൾ
X

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് മാറ്റമില്ല. പവന് 71,840 രൂപയും, ഗ്രാമിന് 8,980 രൂപയുമാണ് വില. ഇന്നലെ സ്വര്‍ണം ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കൂടിയിരുന്നു. ആറുദിവസത്തിനിടെ പവന് 2800 രൂപ കുറഞ്ഞ ശേഷമാണ്‌ ഇന്നലെ സ്വര്‍ണവില വീണ്ടും തിരിച്ചുകയറിയത്.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണ്ണവിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 7,395 രൂപ എന്ന നിരക്കിലാണ് വ്യാപാരം. വെള്ളിവിലയും ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 109 രൂപയിലാണ് വ്യാപാരം.

സ്വർണം വാങ്ങാനുള്ള ഏറ്റവും അനുകൂല മുഹൂർത്തമായ അക്ഷയ തൃതീയ ദിനമാണ് ഇന്ന്. ഇന്നേദിനം സ്വര്‍ണ്ണം വാങ്ങുന്നത് ഐശ്വര്യവും സമ്പത്തും കൊണ്ടുവരുമെന്നാണു വിശ്വാസം. സംസ്ഥാത്ത് ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണവ്യാപാരം നടക്കുന്ന ദിവസം കൂടിയാണ് ഇന്ന്. കഴിഞ്ഞ വര്‍ഷത്തെ വില പരിഗണിക്കുമ്പോള്‍ ഇത്തവണ സ്വര്‍ണ്ണവില ഉന്നതങ്ങളിലാണ്.