5 Aug 2025 10:59 AM IST
Summary
പവന് 74960 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9370 രൂപയായി ഉയര്‍ന്നു. ഒരു പവന്റെ വില 74960 രൂപയിലേക്കെത്തി.
ആനുപാതികമായി 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 7690 രൂപയായി ഉയര്‍ന്നു. വെള്ളിവിലയും വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് രണ്ടു രൂപ വര്‍ധിച്ച് 122 രൂപയ്ക്കാണ് ഇന്ന് വ്യാപാരം.
അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില ഉയരുകയാണ്. ഇന്ന് 11 ഡോളറിന്റെ വര്‍ധനയാണ് വിപണിയില്‍ രേഖപ്പെടുത്തിയത്. ഇത് സംസ്ഥാനത്തും പ്രതിഫലിച്ചു. ഡോളര്‍മൂല്യത്തിലെ ഇടിവും പൊന്നിന് തിളക്കം വര്‍ധിപ്പിക്കുന്നു.
കൂടാതെ യുഎസ് ഫെഡ് റിസര്‍വ് സെപ്റ്റംബറില്‍ പലിശ കുറയ്ക്കും എന്ന വിലയിരുത്തലും സ്വര്‍ണവിപണിക്ക് നേട്ടമായി. ഡിസംബറിനകം രണ്ടുതവണ പലിശകുറയ്ക്കും എന്നാണ് കണക്കുകൂട്ടല്‍.