image

17 Jun 2025 10:15 AM IST

Gold

സ്വര്‍ണവില ഇടിഞ്ഞുവീണു; കുറഞ്ഞത് 840 രൂപ

MyFin Desk

സ്വര്‍ണവില ഇടിഞ്ഞുവീണു;   കുറഞ്ഞത് 840 രൂപ
X

Summary

  • സ്വര്‍ണം ഗ്രാം 9200 രൂപ
  • പവന്‍ 73600 രൂപ


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കനത്ത ഇടിവ്. പവന് 840 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വിലയിടിവ് എന്നത് ശ്രദ്ധേയമാണ്.

സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 105 രൂപ കുറഞ്ഞതോടെ വില 9200 രൂപയായി. പവന് 73600 രൂപയായി കുറഞ്ഞു. സ്വര്‍ണവില 74000 രൂപയില്‍നിന്നും താഴേക്കിറങ്ങുകയും ചെയ്തു.

കുതിച്ചുയര്‍ന്ന സ്വര്‍ണത്തിലെ ലാഭമെടുപ്പ് വര്‍ധിച്ചതാണ് പൊന്നിന് വില കുറയാന്‍ പ്രധാനകാരണം. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഔണ്‍സിന് 3395 ഡോളറായി വില കുറഞ്ഞിരുന്നു.

18 കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞു. ഗ്രാമിന് 85 രൂപ കുറഞ്ഞ് 7550 രൂപയിലാണ് ഇന്നത്തെ വ്യാപാരം. അതേസമയം വെള്ളിക്ക് വിലയില്‍ മാറ്റമില്ല. ഗ്രാമിന് 115 രൂപയായി തുടരുന്നു.

ഇന്ന് ഒരു പവന്‍ ആഭരണത്തിന് ഏറ്റവും കുറഞ്ഞ പണിക്കൂലിയും നികുതിയും അടക്കം 79652 രൂപയെങ്കിലും നല്‍കേണ്ടതുണ്ട്.