image

12 Aug 2025 11:01 AM IST

Gold

കൂപ്പുകുത്തി സ്വര്‍ണവില; ഇന്ന് ഇടിഞ്ഞത് 640 രൂപ

MyFin Desk

കൂപ്പുകുത്തി സ്വര്‍ണവില;   ഇന്ന് ഇടിഞ്ഞത് 640 രൂപ
X

Summary

മൂന്നുദിവസത്തിനിടെ കുറഞ്ഞത് 1400 രൂപ


സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഗ്രാമിന് 80 രൂപയുടെ ഇടിവാണ് വിപണിയിലുണ്ടായത്. പവന് 640 രൂപയും കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 9295 രൂപയും പവന് 74360 രൂപയുമാണ് ഇന്നത്തെ വില. മൂന്നു ദിവസത്തിനിടെ പൊന്നിന് കുറഞ്ഞത് ഇതോടെ 1400 രൂപയാണ്.

സര്‍വകാല റെക്കോര്‍ഡിലെത്തിയ സ്വര്‍ണവില ശനിയാഴ്ചമുതലാണ് കുറഞ്ഞുതടങ്ങിയത്. ഈ മാസം എട്ടിന് രേഖപ്പെടുത്തിയ 75760 രൂപയാണ് ഏറ്റവും ഉയര്‍ന്ന വില. അതേസമയം ഈ മാസമാദ്യം പൊന്നിന് 73200 രൂപ മാത്രമാണ് പവന് ഉണ്ടായിരുന്നത്.

ട്രംപിന്റെ താരിഫ് പ്രഖ്യാപനങ്ങളും തുടര്‍ന്ന് അത് വര്‍ധിപ്പിച്ചതും സ്വര്‍ണവിപണിയെ ബാധിച്ചിരുന്നു.

18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് ഇടിവുണ്ടായി. ഗ്രാമിന് 65 രൂപ കുറഞ്ഞ് 7360 രൂപയ്ക്കാണ് വ്യാപാരം. വെള്ളിവിലയും ആനുപാതികമായി കുറഞ്ഞു. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 123 രൂപയാണ് വിപണിവില.

ട്രംപ് സ്വര്‍ണക്കട്ടികള്‍ക്ക് 39 ശതമാനം നികുതി ചുമത്തുമെന്ന വാര്‍ത്ത സ്വര്‍ണവിപണിയില്‍ ചലനങ്ങളുണ്ടാക്കിയിരുന്നു. പിന്നീട് തീരുവ ചുമത്തില്ലെന്നും യുഎസ് പ്രഖ്യാപിച്ചു. അന്താരാഷ്ട്ര സ്വര്‍ണവില ഇന്ന് രാവിലെ ഔണ്‍സിന് 3357ഡോളറില്‍ എത്തിയിരുന്നു.