image

29 April 2025 10:49 AM IST

Gold

നാളെ അക്ഷയ തൃതീയ; സ്വര്‍ണവില വീണ്ടും കൂടി

MyFin Desk

gold updation price hike 29 04 2025
X

Summary

  • സ്വര്‍ണം പവന് 71840 രൂപ
  • നാളെ ജ്വല്ലറികള്‍ എട്ട് മണി മുതല്‍ തുറന്നു പ്രവര്‍ത്തിക്കും


അക്ഷയ തൃതീയ എത്തുന്നതോടെ സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് ഗ്രാമിന് 40 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. പവന് 320 രൂപയും ഉയര്‍ന്നു. ഇതോടെ ഗ്രാമിന് 8980 രൂപയും പവന് 71840 രൂപയുമായി. അന്താരാഷ്ട്ര വിലയിലുണ്ടായ വര്‍ധനവ് സംസ്ഥാനത്തും പ്രതിഫലിച്ചതാണ് ഇന്നുണ്ടായ വില വര്‍ധനവിന് കാരണം.

ഇന്നലെ സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപയോളം കുറഞ്ഞിരുന്നു. അക്ഷയ തൃതീയ എത്തുന്നതോടെ പൊന്നിന് വില കുറയുന്നത് ഏവര്‍ക്കും ആവേശം പകര്‍ന്നതാണ്. എന്നാല്‍ ഇതാണ് ഇപ്പോള്‍ കളംമാറിയത്.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 7,395 രൂപയാണ്.35 രൂപയാണ് വര്‍ധിച്ചത്. എന്നാല്‍ വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 109 രൂപയിലാണ് വ്യാപാരം.

നാളെയാണ് അക്ഷയ തൃതീയ. പുണ്യ ദിനത്തോടനുബന്ധിച്ച് കേരളത്തിലെ ജ്വല്ലറികള്‍ എട്ട് മണി മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. വില വര്‍ധനവ് ഉണ്ടായെങ്കിലും റെക്കോര്‍ഡ് നിലവിരത്തില്‍ നിന്നും താഴെ നില്‍ക്കുന്നത് വ്യാപാരികള്‍ക്ക് ആശ്വാസം നല്‍കുന്നു. കൂടാതെ മുന്‍പുതന്നെ ബുക്കുചെയ്തവര്‍ക്കും നാളെ സ്വര്‍ണം വാങ്ങുന്നത് ലാഭകരമാകും.

ഇന്നത്തെ കണക്കനുസരിച്ച് ഏറ്റവും കുറവ്് പണിക്കൂലിയും നികുതിയുമടക്കം ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ 77748 രൂപയോളം നല്‍കേണ്ടിവരും.