11 April 2026 10:08 AM IST
Summary
18 കാരറ്റ് സ്വർണ വിലയും കൂടി .
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ്. ഗ്രാമിന് 45 രൂപ വർധിച്ച് ഒരു ഗ്രാമിന് 14,010 രൂപയായി. പവന് 360 രൂപ വർധിച്ച് 1,12,080 രൂപയായി. 18 കാരറ്റ് സ്വർണവിലയും ആനുപാതികമായി വർധിച്ചു. ഗ്രാമിന് 40 രൂപ വർധിച്ച് 11,515 രൂപയായി.പവന് 320 രൂപ വർധിച്ച് 92,120 രൂപയായി. വെള്ളി 260 രൂപയിലാണ് വ്യാപാരം.
ഇന്നലെ രണ്ട് തവണയാണ് സ്വർണവില മാറിയത്. രാവിലെ 1,12,200 രൂപയായിരുന്നു വില. എന്നാൽ ഉച്ചയോടെ 480 രൂപ കുറഞ്ഞ്, 1,11,720 രൂപ നിരക്കിലെത്തി. ഏപ്രിൽ 8ന് രേഖപ്പെടുത്തിയ 1,12,800 രൂപയാണ് ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്ക്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.
വെടിനിർത്തൽ പ്രഖ്യാപിച്ചുവെന്ന വാർത്തയെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ വില ഉയർന്നിരുന്നു. എന്നാൽ ഇസ്രയേല്‍ വീണ്ടും ആക്രമണം തുടങ്ങുകയും ഇറാന്‍ തിരിച്ചടിക്ക് ഒരുങ്ങുകയും ചെയ്തതോടെ വില വീണ്ടും കുറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
