19 Sept 2025 10:13 AM IST
Summary
പവന് വില 81,640 രൂപയിലെത്തി
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വര്‍ധിച്ചത്. സ്വര്‍ണം ഗ്രാമിന് 10,205 രൂപയായി ഉയര്‍ന്നു. പവന് വില 81,640 രൂപയിലെത്തി.
18 കാരറ്റ് സ്വര്‍ണത്തിനും ആനുപാതികമായി വില ഉയര്‍ന്നു. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 8380 രൂപയ്ക്കാണ് ഇന്നത്തെ വ്യാപാരം. അതേസമയം വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 135 രൂപയാണ് വിപണിവില.
ഇന്നലെ സ്വര്‍ണം പവന് 400 രൂപ കുറഞ്ഞിരുന്നു. ഫെഡ് നിരക്ക് കുറച്ചിട്ടും പൊന്നിന് വില കുറയുകയായിരുന്നു. എന്നാല്‍ ഇന്ന് നിലവിലെ ട്രെന്‍ഡ് മാറി.
ഇന്നു രാവിലെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3635 ഡോളറായിരുന്നു വില. പിന്നീട് അത് 3651 ഡോളറിലേക്ക് ഉയര്‍ന്നു.
ഇന്ന് ഒരുപവന്‍ ആഭരണം വാങ്ങുന്നതിന് ഏറ്റവും കുറഞ്ഞ പണിക്കൂലിയും നികുതിയുമടക്കം 88,017 രൂപയ്ക്കുമേല്‍ നല്‍കേണ്ടിവരും. പണിക്കൂലി വര്‍ധിക്കുന്നതിന് അനുസരിച്ച് വിലയും ഉയരും. വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യതയെന്നാണ് വിപണിയില്‍നിന്നുള്ള സൂചനകള്‍.