31 July 2025 10:56 AM IST
Summary
- സ്വര്‍ണം ഗ്രാമിന് 9170 രൂപ
- പവന്‍ 73360 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9170 രൂപയായി. ഒരുപവന് 73360 രൂപയിലുമെത്തി.
18 കാരറ്റ് സ്വര്‍ണത്തിനും വിലക്കുറവുണ്ടായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 7525 രൂപയ്ക്കാണ് വ്യാപാരം മുന്നേറുന്നത്. കൂടാതെ വിലക്കുറവ് വെള്ളിയെയും ബാധിച്ചു. ഗ്രാമിന് രണ്ടുരൂപയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 121 രൂപ നിരക്കിലാണ് ഇന്നത്തെ വ്യാപാരം.
ഈ മാസം 23ന് പവന് 75000 രൂപ കടന്ന ശേഷമാണ് പൊന്നിന്റെ ഈ തിരിച്ചിറക്കം.