26 Aug 2025 10:53 AM IST
Summary
ഇന്ന് വര്‍ധിച്ചത് പവന് 400രൂപ
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുതിപ്പ്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9355 രൂപയും പവന് 74840 രൂപയുമായി ഉയര്‍ന്നു. സ്വര്‍ണവില 75000 രൂപയിലേക്കാണ് കുതിക്കുന്നത്.
18കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്. ഈ വിഭാഗം ഗ്രാമിന് 7680 രൂപയിലാണ് ഇന്നത്തെ വ്യാപാരം. വെള്ളിവില ഇന്നും കുതിച്ചുകയറി. ഗ്രാമിന് രണ്ടുരൂപ വര്‍ധിച്ച്് 126 രൂപയിലെത്തി.
കഴിഞ്ഞ ദിവസം 800 രൂപ വര്‍ധിച്ച സ്വര്‍ണം ഇന്നലെ 80 രൂപ കുറഞ്ഞ് ഉപഭോക്താക്കള്‍ക്ക് നേരിയ പ്രതീക്ഷ നല്‍കിയിരുന്നു. ഇത് കാറ്റില്‍പറത്തിയാണ് ഇന്ന് വില കുതിച്ചുകയറിയത്.
നിലവില്‍ യുഎസില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് സ്വര്‍ണവിപണിയെ സ്വാധീനിക്കുന്നത്. ഫെഡ്‌റിസര്‍വിന്റെ ഗവര്‍ണര്‍മാരില്‍ ഒരാളായ ലിസ കുക്കിനെ ട്രംപ് പുറത്താക്കിയത് സ്വര്‍ണവിപണിയില്‍ ചലനമുണ്ടാക്കി. ഇതിനെതുടര്‍ന്ന് ഡോളറിന്റെ മൂല്യത്തിലും ഇടിവുണ്ടായി.
ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് നികുതിയും ഏറ്റവും കുറഞ്ഞ പണിക്കൂലിയും കണക്കാക്കിയാല്‍ 81000 രൂപയ്ക്ക് അടുത്താകുമെന്നാണ് കണക്ക്. പണിക്കൂലിയുടെ വ്യത്യാസം അനുസരിച്ച് വില ഉയരും.