12 Sept 2025 10:23 AM IST
Summary
സ്വര്‍ണം പവന് 81,600 രൂപ
ആഭരണപ്രേമികള്‍ക്ക് ഇരുട്ടടിയായി തീപിടിച്ച് സ്വര്‍ണവില. കേട്ടുകേള്‍വിപോലുമില്ലാത്ത തലത്തിലാണ് പൊന്നിന്റെ വില കുതിക്കുന്നത്. ഗ്രാമിന് പതിനായിരം രൂപ മലയാളിയുടെ വിദൂര സ്വപ്‌നങ്ങളില്‍പോലുമില്ലായിരുന്നു. ഇപ്പോള്‍ ആ നാഴികക്കല്ലുംതാണ്ടി സ്വര്‍ണം കുതിക്കുന്നു.
ഇന്ന് സ്വര്‍ണം ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 10200 രൂപയായി ഉയര്‍ന്നു. പവന് വില 81,600 രൂപയിലുമെത്തി. റെക്കോര്‍ഡില്‍നിന്ന് റെക്കോര്‍ഡിലേക്കാണ് മഞ്ഞലോഹത്തിന്റെ കുതിപ്പ്.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപ വര്‍ധിച്ച് 8375 രൂപയിലെത്തി. വെള്ളിക്കും വില കുതിച്ചുകയറി. ഗ്രാമിന് രണ്ടുരൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 135 രൂപയ്ക്കാണ് ഇന്നത്തെ വ്യാപാരം.
അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് 3653 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 88.37 മായി. കഴിഞ്ഞദിവസം സ്വര്‍ണവില 3620 ഡോളര്‍ വരെ താഴ്ന്നതിനുശേഷം ആണ് 3653 ഡോളറിലേക്ക് എത്തിയത്.
നിലവിലുള്ള സാഹചര്യങ്ങളെല്ലാം സ്വര്‍ണത്തിന് അനുകൂലമാണ്. വിലവര്‍ധനവ് തുടരാന്‍ തന്നെയാണ് സാധ്യത.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ചേര്‍ത്ത് 88,300 രൂപയെങ്കിലും നല്‍കേണ്ടിവരും.