image

21 Dec 2024 10:25 AM IST

Gold

ആശ്വസിക്കേണ്ട! മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വില കൂട്ടി സ്വർണം

Anish Devasia

gold updation price down 18 12 2024
X

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് 480 രൂപ വർധിച്ച്‌ 56800 രൂപയും ഗ്രാമിന് 60 രൂപ വർധിച്ച്‌ 7100 രൂപയുമായി. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ഇടിവിന്‌ ശേഷമാണ്‌ സ്വര്‍ണ വില ഇന്ന് വർധിച്ചത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 880 രൂപയുടെ കുറവാണ് വിലയിൽ രേഖപ്പെടുത്തിയത്.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് വർധന രേഖപ്പെടുത്തി. ഗ്രാമിന് 50 രൂപ വർധിച്ച്‌ 5865 രൂപയായി. വെള്ളി വിലയും ഇന്ന് മുന്നോട്ടാണ്. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 95 രൂപയിലാണ് വ്യാപാരം.