image

22 Nov 2025 10:26 AM IST

Gold

സ്വർണ വിലയിൽ വർധന; പവന് 1260 രൂപ കൂടി

MyFin Desk

Gold prices Today|Gold Price Graph
X

Summary

സ്വർണ വിലയിൽ കുത്തനെ വർധന; പവന് 1260 രൂപ കൂടി.


സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് 92280 രൂപയാണ് വില. ഗ്രാമിന് 11535 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4,065.27 ഡോളറാണ് വില. നവംബറിൽ കൂടിയും കുറഞ്ഞും സ്വർണ വിലയിൽ ചാഞ്ചാട്ടം പ്രകടമായിരുന്നു. ഈ മാസം ഇതുവരെ പവന് 2080 രൂപയുടെ വർധനയാണുള്ളത്. ഇന്നലെ പവന് 90920 രൂപയായിരുന്നു.

യുഎസ് ജോബ് റിപ്പോർട്ട് ഇന്ത്യൻ വിപണിയെ സ്വാധീനിച്ചതാണ് സ്വർണ വിലയിലെ പെട്ടെന്നുള്ള മുന്നേറ്റത്തിന് കാരണം. 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് ശരാശരി 11,410 രൂപയും, 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 12,448 രൂപയുമായി ഇന്ത്യൻ നഗരങ്ങളിൽ വില ഉയർന്നു. അതേസമയം ആഭ്യന്തര വിപണിയിൽ വെള്ളി വിലയിൽ ഇടിവുണ്ട്.

എംസിഎക്സിൽ സ്പോട്ട് ഗോൾഡ് വില സമ്മർദ്ദത്തിലാണ്. ഡോളറിലെ ശക്തമായ മുന്നേറ്റവും ഫെഡ് റിസർവ് പലിശ നിരക്ക് കുറയ്ക്കുമോ എന്ന ആശങ്കകളും മൂലം സ്വർണ വില ഇടിയാനുള്ള സാധ്യതകളും ഉണ്ടെന്നും നിരീക്ഷകർ സൂചിപ്പിക്കുന്നു.

ഒക്ടോബറിലെ റെക്കോഡ് നിലവാരത്തിൽ നിന്ന് പിന്നീട് സ്വർണ വില ഇടിഞ്ഞിരുന്നു. ആഗോള അനിശ്ചിതത്വങ്ങളുടെ സമയത്ത് സ്വർണത്തിലേക്ക് തിരിഞ്ഞ നിക്ഷേപകർ ലാഭം ബുക്ക് ചെയ്ത് തുടങ്ങിയത് വില കുത്തനെ ഇടിയാൻ കാരണമായി. ഇപ്പോൾ കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ് സ്വർണ വില.