7 Jun 2024 10:03 AM IST
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന.
തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില ഉയരുന്നത്.
ഒരു ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 6760 രൂപയും പവന് 54080 രൂപയുമായി സ്വർണവില ഉയർന്നു.
ഇന്നലെ സ്വർണം ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കൂടിയിരുന്നു.
ഇന്നലെ ഒരു ഗ്രാമിന് 6730 രൂപയും ഒരു പവന് 53840 രൂപയുമായിരുന്നു വില.
ഇന്നലെയും ഇന്നുമായി 800 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വിലയിലുള്ള വർധന.
വെള്ളി വില
സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് രണ്ടു രൂപയുടെ വർധന ഉണ്ടായി.
കേരളത്തിൽ ഒരു ഗ്രാമിന് 99, എട്ട് ഗ്രാമിന് 792 എന്നിങ്ങനെയാണ് ഇന്നത്തെ വെള്ളി നിരക്ക്. ഇന്നലെ 97 രൂപയിലായിരുന്നു വ്യാപാരം നടന്നത്.
ജൂണിലെ സ്വർണവില (പവൻ)
ജൂൺ 1: 53,200
ജൂൺ 2: 53,200
ജൂൺ 3: 52,880
ജൂൺ 4: 53,440
ജൂൺ 5: 53,280
ജൂൺ 6: 53,840