image

16 May 2025 10:17 AM IST

Gold

സ്വർണ വിലയിൽ വർധന; പവന് ഇന്ന് കൂടിയത് 880 രൂപ

MyFin Desk

സ്വർണ വിലയിൽ വർധന; പവന് ഇന്ന് കൂടിയത് 880 രൂപ
X

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധന. പവന് 880 രൂപയും ഗ്രാമിന് 110 രൂപയുമാണ് ഇന്ന് വർധിച്ചത്. 69,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 8720 രൂപയും. ഇന്നലെ സ്വർണം പവന് 1560 രൂപ കുറഞ്ഞിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 68,880 രൂപയും ഗ്രാമിന് 8610 രൂപയുമായിരുന്നു വില.

18 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഇന്ന് വർധനയുണ്ട്. ഗ്രാമിന് 90 രൂപ ഉയർന്ന് 7150 രൂപയിലാണ് വ്യാപാരം. എന്നാൽ വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 107 എന്ന നിരക്കിലാണ് വ്യാപാരം.