17 July 2025 11:30 AM IST
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വർധന. ഗ്രാമിന് 5 രൂപയും പവന് 40 രൂപയുമാണ് കൂടിയത്. സ്വർണം ഗ്രാമിന് 9,105 രൂപയും പവന് 72,840 രൂപയുമാണ് ഇന്നത്തെ വിപണി വില. 18 കാരറ്റ് സ്വര്‍ണ വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 7,465 രൂപയിലാണ് വ്യാപാരം. വെള്ളി വിലയും മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 122 രൂപയിലാണ് കച്ചവടം.