27 Feb 2026 10:09 AM IST
Summary
ഒരു പവന് സ്വര്‍ണത്തിന് 1,18,480 രൂപയായി
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചില്‍ തുടരുന്നു. ഇന്നലെ രണ്ട് തവണ ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. പവന് 400 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഒരു പവന് സ്വര്‍ണത്തിന് 1,18,480 രൂപയായി. ഒരു ഗ്രാം സ്വര്‍ണം 50 രൂപ വര്‍ധിച്ച് 14,810 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം പവന് 97,840 രൂപയും, ഗ്രാമിന് 12,230 രൂപയുമാണ്. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 285 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി സ്വര്‍ണവിലയില്‍ 640 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഫെബ്രുവരി 25ന് ഒരു പവന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയ 1,18,720 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഫെബ്രുവരി രണ്ടിന് രേഖപ്പെടുത്തിയ 1,07,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണവിലയിലെ റെക്കോഡ് വര്‍ധന. ഡിസംബര്‍ 23നായിരുന്നു സ്വര്‍ണവില ആദ്യമായി ഒരുലക്ഷം കടന്നത്.
ജ്വല്ലറിയില്‍ നിന്ന് ഇന്ന് ഒരു പവന് സ്വര്‍ണം വാങ്ങണമെങ്കില്‍, പുതിയ വിപണി വിലയ്ക്കൊപ്പം 5% നിരക്കില്‍ പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേലുള്ള ജിഎസ്ടി, ഹോള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലെ 45 രൂപ, ഇതിന്മേലുള്ള 18 ശതമാനം നിരക്കിലെ ജിഎസ്ടിയും ചേര്‍ത്ത് 1,34,000 രൂപയ്ക്ക് മുകളില്‍ ചെലവാക്കേണ്ടിവരും. ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയില്‍ മാറ്റവും ഉണ്ടാകും.
പഠിക്കാം & സമ്പാദിക്കാം
Home
