24 July 2024 12:31 PM IST
Summary
- ഇത് ദീര്‍ഘകാല ആവശ്യമായിരുന്നതായി അസോസിയേഷന്‍
- കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കല്‍ ആഭ്യന്തര ആഭരണ നിര്‍മ്മാതാക്കള്‍ക്ക് ഗുണകരം
സ്വര്‍ണത്തിന്റെയും വെള്ളിയുടെയും അടിസ്ഥാന കസ്റ്റംസ് തീരുവ 6% ആയും പ്ലാറ്റിനത്തിന്റെ 6.4% ആയും കുറച്ചത് സ്വാഗതം ചെയ്യുന്നതായി ഓള്‍ കേരള ഗോള്‍ഡ്് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍. ഇത് മുഴുവന്‍ ജനങ്ങളെയും പ്രതിനിധീകരിക്കുന്ന ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു. കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കല്‍ ആഭ്യന്തര ആഭരണ നിര്‍മ്മാതാക്കള്‍ക്ക്, പ്രത്യേകിച്ച് ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഗുണം ചെയ്യും.
കൂടാതെ ഈ നടപടി കള്ളക്കടത്ത് കുറയ്ക്കും. ഇത് ക്രമേണ ഔപചാരിക ചാനലിലേക്ക് മാറാന്‍ അവരെ പ്രോത്സാഹിപ്പിക്കും.
കൂടാതെ, ധനമന്ത്രി എസ്എംഇകള്‍ക്കും പ്രവര്‍ത്തന മൂലധന വായ്പയുടെ വ്യാപ്തി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് ഭാവിയില്‍ ഈ യൂണിറ്റുകളെ അവരുടെ ബിസിനസ്സ് വിപുലീകരിക്കാന്‍ സഹായിക്കും.
തൊഴില്‍ദാതാക്കളുടെയും ജീവനക്കാരുടെയും അക്കൗണ്ടുകളിലേക്ക് പ്രത്യേകം ശമ്പളവും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടും നേരിട്ട് കൈമാറ്റം ചെയ്യപ്പെടുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ സ്‌കീം ഉല്‍പ്പാദന മേഖലയിലേക്കും വ്യാപിപ്പിച്ചത് അത്ഭുതകരമായ നീക്കമാണ്. ഇത് ഇന്ത്യയിലെ തൊഴിലവസരങ്ങള്‍ ത്വരിതപ്പെടുത്തുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.