2 Sept 2025 10:33 AM IST
Summary
പവന് വില 77800 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയിലെ കുതിപ്പിന് മാറ്റമില്ല. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ച് പുതിയ റെക്കോര്‍ഡിലെത്തി. ഇതോടെ സ്വര്‍ണം ഗ്രാമിന് 9725 രൂപയായി ഉയര്‍ന്നു. പവന് വില 77800 രൂപയിലെത്തി. ഇന്നലെ രേഖപ്പെടുത്തിയ ഗ്രാമിന് 9,705 രൂപയും പവന് 77,640 രൂപയും എന്ന റെക്കോഡാണ് ഇന്ന് മറികടന്നത്.
ഇരുനൂറ് രൂപകൂടി വര്‍ധിച്ചാല്‍ പവന് 78000 രൂപ എന്ന നിലയിലെത്തും. ഈ ദിവസങ്ങളില്‍ തുടര്‍ച്ചയായി റെക്കോര്‍ഡുകള്‍ പൊന്ന് തിരുത്തിയെഴുതുകയാണ്.
ഇന്നലെ ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 77000 കടന്നത്.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ആനുപാതികമായി 15 രൂപ വര്‍ധിച്ചു. ഈ വിഭാഗം ഗ്രാമിന് 7985 രൂപയിലെത്തി. വെള്ളിവിലയിലും വര്‍ധനവുണ്ടായി. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 131 രൂപയ്ക്കാണ് വ്യാപാരം.
ഇന്ന് രാവിലെ അന്താരാഷ്ട്ര സ്വര്‍ണവില ആദ്യമായി ഔണ്‍സിന് 3500 ഡോളര്‍ മറികടന്ന് റെക്കാര്‍ഡ് സൃഷ്ടിച്ചു. വില 3508.54 ഡോളര്‍ വരെ എത്തിയശേഷം താഴ്ന്നു.
ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയതാണ് സ്വര്‍ണവിപണിയെ പ്രധാനമായും സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ ചലനങ്ങളും സംസ്ഥാനത്തെ സ്വര്‍ണ വിലയെ ബാധിക്കുന്നുണ്ട്.
ഇന്ന് ഒരു ഗ്രാം സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയും നികുതിയും കണക്കാക്കിയാല്‍ പോലും 83000 രൂപ വരെ ആകും.