27 July 2024 11:13 AM IST
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന.
പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് കൂടിയിരിക്കുന്നത്.
ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 50,600 രൂപയും, ഗ്രാമിന് 6,325 രൂപയുമാണ് വില.
ഇന്നലെ രാവിലെ സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ മാറ്റമില്ലായിരുന്നു. പവന് 51,200 രൂപയും, ഗ്രാമിന് 6,400 രൂപയുമായിരുന്നു വില. എന്നാൽ ഉച്ചയോടെ പവന് 800 രൂപയും, ഗ്രാമിന് 100 രൂപയും കുറഞ്ഞിരുന്നു.
ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനു പിന്നാലെ സ്വര്‍ണ വില വന്‍ ഇടിവു രേഖപ്പെടുത്തിയിരുന്നു. 3560 രൂപയാണ് ബജറ്റ് അവതരണത്തിനു ശേഷം ഇന്നലെ വരെ കുറഞ്ഞത്.