image

5 Nov 2024 10:29 AM IST

Gold

ആഭരണ പ്രേമികൾക്ക് ആശ്വാസം; മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ കുറവ്

MyFin Desk

gold price updation 04 11 24
X

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 7355 രൂപയും പവന് 120 രൂപ കുറഞ്ഞ് 58840 രൂപയുമായി. റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില പവന് 60,000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ചെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ച്ച മുതലാണ് തിരിച്ചിറങ്ങിയത്. മൂന്ന് ദിവസം കൊണ്ട് 800 രൂപയാണ് പവന് താഴ്ന്നത്.

18 കാരറ്റ് സ്വര്‍ണ സ്വർണ വിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6065 രൂപയായി. വെള്ളി വിലയിലും ഇന്ന് മാറ്റമുണ്ട്. ഗ്രാമിന് 1 രൂപ കുറഞ്ഞ് 102 രൂപയിലാണ് വ്യാപാരം.

ഒക്ടോബറിൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരെ മുൾമുനയിൽ നിർത്തിയിരുന്നു സ്വർണ വിപണി. 60,000 തൊടുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 680 രൂപ കുറഞ്ഞിരുന്നു. നവംബർ ആരംഭത്തോടെ സ്വർണവിലയിൽ കുറവാണ് രേഖപ്പെടുത്തി വരുന്നത്.