image

26 April 2025 10:32 AM IST

Gold

നിശ്ചലമായി സ്വർണവില; ഇനി കൂടുമോ കുറയുമോ? ആശങ്കയിൽ ഉപഭോക്താക്കൾ

MyFin Desk

gold updation price down 07 03 2025
X

സംസ്ഥാനത്തെ സ്വർണ വിലയിൽ ഇന്നും ആശ്വാസം. തുടർച്ചയായ രണ്ടാം ദിവസവും വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ബുധനാഴ്‌ച സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. നിരക്കുകളിൽ മാറ്റമില്ലാത്തതിനാൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 72,040 രൂപയും ഒരു ഗ്രാമിന് 9005 രൂപയുമാണ് നൽകേണ്ടത്.

18 കാരറ്റ് സ്വർണവിലയിലും ഇന്ന് മാറ്റമില്ല, ഗ്രാമിന് 7410 രൂപയാണ്. അതേസമയം വെള്ളിവിലയും മാറ്റമില്ലാതെ തുടരുകയാണ്. 109 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നൽകേണ്ടത്.