28 Aug 2024 10:03 AM IST
Summary
- ഗ്രാമിന് 20 രൂപയുടെ വര്‍ധനവ്
- പവന് 53720 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന.
ഗ്രാമിന് 20 രൂപയുടെ വര്‍ധനവാണ് ഇന്ന് വിപണിയിലുണ്ടായത്.
ഇതോടെ സ്വര്‍ണം ഗ്രാമിന് 6715 രൂപ എന്ന നിരക്കിലെത്തി.
പവന് 160 രൂപ വര്‍ധനവോടെ 53720 എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
സ്വര്‍ണവിലയില്‍ രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിനുശേഷമാണ്
നേരിയ വര്‍ധനവ് ഉണ്ടായത്.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് ഇന്ന് 15 രൂപയുടെ വര്‍ധനവ് ഉണ്ടായി.
നിലവില്‍ ഗ്രാമിന് 5555 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
അതേസമയം വെള്ളിവിലയില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല.
ഗ്രാമിന് 93 രൂപ എന്നതാണ് ഇന്നത്തെ വിപണി വില.