image

25 Jun 2025 10:05 AM IST

Gold

യുദ്ധം കഴിഞ്ഞു; പൊന്നിന് വന്‍ വീഴ്ച

MyFin Desk

യുദ്ധം കഴിഞ്ഞു; പൊന്നിന് വന്‍ വീഴ്ച
X

Summary

  • ഇന്നലെയും ഇന്നുമായി കുറഞ്ഞത് 1280 രൂപ
  • സ്വര്‍ണം ഗ്രാമിന് 9070 രൂപ
  • പവന്‍ 72560 രൂപ


സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വീഴ്ച. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9070 രൂപയും പവന് 72560 രൂപയുമായി കുറഞ്ഞു. ഇന്നലെയും ഇന്നുമായി പവന് കുറഞ്ഞത് 1280 രൂപയാണ്.

പശ്ചിമേഷ്യാ സംഘര്‍ഷം അവസാനിച്ചതാണ് സ്വര്‍ണവിലയിടിയാന്‍ കാരണമായത്. സുരക്ഷിത നിക്ഷേപം എന്ന പദവി സ്വര്‍ണത്തിന് ഇപ്പോള്‍ നഷ്ടമായി. പൊന്നിനെക്കാള്‍ ലാഭം നേടാവുന്നവയിലേക്ക് നിക്ഷേപകര്‍ തിരിഞ്ഞു.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ കുറഞ്ഞു. ഗ്രാമിന് 7440 രൂപയിലാണ് ഇന്നത്തെ വ്യാപാരം. എന്നാല്‍ വെള്ളിവിലയില്‍ മാറ്റമുണ്ടായിട്ടില്ല. ഗ്രാമിന് 116 രൂപയാണ് വിപണി നിരക്ക്.

അന്താരാഷ്ട മാര്‍ക്കറ്റില്‍ വെടിനര്‍ത്തല്‍ സംബന്ധിച്ച വാര്‍ത്തകള്‍ വന്‍ ചാഞ്ചാട്ടമാണ് സൃഷ്ടിച്ചത്. സ്വര്‍ണം ഔണ്‍സിന് 3371 ഡോളര്‍ വരെ ഉയര്‍ന്ന വില 3293 ഡോളര്‍വരെ താഴ്ന്നു. ഇന്നു രാവിലെ വില 3329 ഡോളറായിരുന്നു.

ഇന്നലെ സംസ്ഥാനത്ത് രണ്ടുതവണയാണ് സ്വര്‍ണത്തിന് വില കുറഞ്ഞത്.