image

23 Jun 2025 10:13 AM IST

Gold

വെടിനിര്‍ത്തല്‍ പ്രതീക്ഷ; താഴ്ന്നത് പവന് 40 രൂപ മാത്രം!

MyFin Desk

വെടിനിര്‍ത്തല്‍ പ്രതീക്ഷ; താഴ്ന്നത്   പവന് 40 രൂപ മാത്രം!
X

Summary

  • സ്വര്‍ണം ഗ്രാമിന് 9230 രൂപ
  • പവന്‍ 73840 രൂപ


സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് അഞ്ചു രൂപയും പവന് 40 രൂപയുമാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിലയിലുണ്ടായ ചാഞ്ചാട്ടത്തെതുടര്‍ന്നാണ് സംസ്ഥാനത്തെ വിലയിലുണ്ടായ വ്യതിയാനം. ഇതോടെ സ്വര്‍ണം ഗ്രാമിന് 9230 രൂപയും പവന് 73840 രൂപയുമായി കുറഞ്ഞു. സ്വര്‍ണവില 74000 രൂപയില്‍ താഴെയാണെന്ന ആശ്വാസം മാത്രമാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്കുള്ളത്.

18 കാരറ്റ് സ്വര്‍ണത്തിനും വിലകുറഞ്ഞിട്ടുണ്ട്. ഗ്രാമിന് അഞ്ചുരൂപ കുറഞ്ഞ് 7570 രൂപയാണ് ഇന്നത്തെ വിപണിവില. അതേസമയം വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 118 രൂപ നിരക്കിലാണ് വ്യാപാരം.

അന്താരാഷ്ട്ര സ്വര്‍ണവില കഴിഞ്ഞയാഴ്ച 3370 ഡോളറിനാണ് ക്ലോസ് ചെയ്തത്.ഇന്ന് തുടക്കത്തില്‍ വില 3350 ഡോളറിലേക്ക് താഴ്ന്നു. പിന്നീട് വില അല്‍പ്പം വര്‍ധിച്ചു.