image

2 March 2023 5:00 PM IST

Market

പാചകയെണ്ണയില്‍ ഇറക്കുമതി വര്‍ധന, പ്രതിസന്ധിയില്‍ നാളികേര കര്‍ഷകര്‍

Kochi Bureau

commodities market updates
X

Summary

  • രാജ്യത്ത് കടുക് ഉത്പാദനം സര്‍വകാല റെക്കോര്‍ഡിലേയ്ക്ക് ഉയരുമെന്ന് വ്യക്തമായതോടെ കേന്ദ്രം സൂര്യകാന്തി ഇറക്കുമതിക്ക് നിയന്ത്രണങ്ങള്‍ വരുത്താന്‍ ഒരുങ്ങുന്നു


രാജ്യത്ത് കടുക് ഉത്പാദനം സര്‍വകാല റെക്കോര്‍ഡിലേയ്ക്ക് ഉയരുമെന്ന് വ്യക്തമായതോടെ കേന്ദ്രം സൂര്യകാന്തി ഇറക്കുമതിക്ക് നിയന്ത്രണങ്ങള്‍ വരുത്താന്‍ ഒരുങ്ങുന്നു. സോയാബീന്‍ കരുത്തല്‍ ശേഖരവും ഉയര്‍ന്നതിനാല്‍ വിദേശ എണ്ണകളുടെ വരവിന് തടയിടാന്‍ വാണിജ്യമന്ത്രലയം നടപടികള്‍ സ്വീകരിക്കാന്‍ ഇടയുണ്ട്.

വിദേശ പാചകയെണ്ണകളുടെ പ്രവാഹത്തിന് നിയന്ത്രണം വന്നാല്‍ വെളിച്ചെണ്ണ തളര്‍ച്ചയില്‍ നിന്നും ശ്രദ്ധയമായ തിരിച്ചു വരവിന് ശ്രമം നടത്താം. ഇറക്കുമതി പാചകയെണ്ണകളുടെ വരവ് മൂലം കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് ദക്ഷിണേന്ത്യന്‍ നാളികേര കര്‍ഷകര്‍. തമിഴ്നാട്ടില്‍ കിലോ 81 രൂപയിലും കേരളത്തില്‍ 84 രൂപയിലുമാണ് കൊപ്രയുടെ കൈമാറ്റം നടക്കുന്നത്. നിക്ഷേപകരുടെയും ഉപഭോക്താവിന്റെയും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് ചൈന. നടപ്പ് സാമ്പത്തിക വര്‍ഷം ആറ് ശതമാനം വളര്‍ച്ചയാണ് അവര്‍ ലക്ഷ്യമിടുന്നത്.

കേരളത്തില്‍ റബര്‍ ക്ഷാമം

ബെയ്ജിങില്‍ നിന്നുള്ള അനുകൂല വാര്‍ത്തകള്‍ രാജ്യാന്തര റബര്‍ മാര്‍ക്കറ്റില്‍ ഉണര്‍വ് സൃഷ്ടിക്കാന്‍ ഇടയുണ്ട്. ജപ്പാനില്‍ റബര്‍ അവധി വിലകളില്‍ വര്‍ധന രേഖപ്പെടുത്തി. കേരളത്തില്‍ റബര്‍ ക്ഷാമമുള്ളതിനാല്‍ കരുതലോടെയാണ് ടയര്‍ വ്യവസായികള്‍ വിപണിയെ സമീപിക്കുന്നത്. ഷീറ്റ് വില ഉയര്‍ത്തി ചരക്ക് സംഭരിക്കാന്‍ വാങ്ങലുകാര്‍ ഇനിയും താല്‍പര്യം കാണിച്ചിട്ടില്ല. ടാപ്പിങ് പുര്‍ണ്ണമായി സ്തംഭിച്ചതിനാല്‍ മാര്‍ക്കറ്റ് നിയന്ത്രണം കൈപിടിയില്‍ ഒതുക്കാമെന്ന നിഗമനത്തിലാണ് സ്റ്റോക്കിസ്റ്റുകള്‍.

ഏലം ശക്തമായ ഡിമാന്റ്

കുമളി ഏലക്ക ലേലത്തില്‍ ഇന്ന് 60,000 കിലോഗ്രാം ചരക്ക് വില്‍പ്പനയ്ക്ക് എത്തിയതില്‍ 47,000 കിലോയും വിറ്റഴിഞ്ഞു. വിപണിയില്‍ ഏലത്തിനുള്ള ശക്തമായ ഡിമാന്റ് മുന്‍ നിര്‍ത്തി ആഭ്യന്തര വാങ്ങലുകാര്‍ ഉല്‍പ്പന്നം വാങ്ങി കൂട്ടുന്നുണ്ട്. ശരാശരി ഇനങ്ങള്‍ കിലോ 1499 രൂപയിലും മികച്ചയിനങ്ങള്‍ 2541 രൂപയിലും ലേലം നടന്നു.