3 Sept 2023 4:30 PM IST
Summary
ഈയാഴ്ചയിലെ വലിയ ഐപിഒ ജൂപ്പിറ്റർ ലൈഫ് ലൈൻ ഹോസ്പിറ്റല്‍സിന്‍റേത്
പ്രാഥമിക വിപണി വരും ആഴ്ചയിലും സജീവമായി തുടരും. മെയിൻബോർഡ് സെഗ്‌മെന്റിലെ മൂന്ന് കമ്പനികൾ മൊത്തം 1,350 കോടി രൂപയുടെ ഐപിഒകൾ അവതരിപ്പിക്കുന്നു. സ്റ്റെയിൻലെസ് സ്റ്റീൽ അധിഷ്ഠിത ഉൽപ്പന്ന നിർമ്മാതാക്കളായ രത്‌നവീർ പ്രിസിഷൻ എഞ്ചിനീയറിംഗിന്‍റെ പബ്ലിക് ഇഷ്യൂ സെപ്റ്റംബർ 4-6 തീയതികളിൽ നടക്കും. പ്രൈസ് ബാന്ഡ് 93-98 രൂപ.
മൂന്ന് ഐപിഒകളിൽ ഏറ്റവും വലുത് ഹെൽത്ത് കെയർ സേവന ദാതാക്കളായ ജൂപ്പിറ്റർ ലൈഫ് ലൈൻ ഹോസ്പിറ്റല്‍സിന്‍റേതാണ് . സെപ്തംബർ 6-8 തീയതികളിലാണ് ഇഷ്യു. ഓഹരിയൊന്നിന് 695-735 രൂപ വില. സെപ്തംബർ എട്ടിന് തുടങ്ങുന്ന ഇഎംഎസ് പബ്ലിക് ഇഷ്യൂ ഏകദേശം 320 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്നു.
എസ്എംഇ വിഭാഗത്തിൽ, മുംബൈ ആസ്ഥാനമായുള്ള പാക്കേജിംഗ് സേവനദാതാക്കളായ കഹാൻ പാക്കേജിംഗിന്‍റെ 5.76 കോടി രൂപയുടെ ഐപിഒ സെപ്റ്റംബർ 6-8 കാലയളവിൽ സബ്‌സ്‌ക്രിപ്‌ഷനായി തുറക്കും,
അതേസമയം വിഷ്ണു പ്രകാശ് ആർ പുംഗ്ലിയ സെപ്റ്റംബർ അഞ്ചിന് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യും. എസ്എംഇ വിഭാഗത്തില്‍ സഹജ് ഫാഷൻസ് സെപ്തംബർ 6 നും മോണോ ഫാർമകെയർ സെപ്തംബർ 6 നും സിപിഎസ് ഷേപ്പേഴ്സ് സെപ്റ്റംബർ 8-നും വിപണിയില്‍ ലിസ്റ്റ് ചെയ്യും.