25 Dec 2023 5:38 PM IST
Summary
- ഇഷ്യൂ ഡിസംബർ 29-ന് അവസാനിക്കും
- പ്രൈസ് ബാൻഡ് 52-55 രൂപയാണ്
- ഒരു ലോട്ടിൽ 2000 ഓഹരികൾ
സ്വിച്ച്ബോർഡുകൾ, ട്രാൻസ്ഫോർമറുകൾ, വാക്വം കോൺടാക്ടറുകൾ നിർമിക്കുന്ന ആകാൻക്ഷ പവർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഐപിഒ ഡിസംബർ 27-ന് ആരംഭിക്കും. ഇഷ്യൂ വഴി 49.98 ലക്ഷം ഓഹരികൾ നൽകി 27.49 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഇഷ്യൂ ഡിസംബർ 29-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെന്റ് 2024 ജനുവരി 1 പൂർത്തിയാവും. ജനുവരി 3-ന് ഓഹരികൾ എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും.
പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 52-55 രൂപയാണ്. കുറഞ്ഞത് 2000 ഓഹരികൾക്കായി അപേക്ഷിക്കണം.
ഇഷ്യൂ തുക കമ്പനിയുടെ മൂലധന ചെലവ്, പൊതു കോർപ്പറേറ്റ് ഉദ്ദേശ്യങ്ങൾ, ഇഷ്യൂ ചെലവുകൾ എന്നിവക്കായി ഉപയോഗിക്കും.
ബിപിൻ ബിഹാരി ദാസ് മൊഹാപത്ര, ചൈതാലി ബിപിൻ ദാസ് മൊഹാപത്ര എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.
നാർണോലിയ ഫിനാൻഷ്യൽ സർവീസസാണ് ഐപിഒയുടെ ലീഡ് മാനേജർ. ലിങ്ക് ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് രജിസ്ട്രാർ.
കമ്പനിയെ കുറിച്ച്
2008 ജൂലൈയിൽ സ്ഥാപിതമായ ആകാൻക്ഷ പവർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് സ്ഥാപനങ്ങൾ, വ്യവസായങ്ങൾ, യൂട്ടിലിറ്റികൾ എന്നിവയ്ക്കായി സ്വിച്ച്ബോർഡുകൾ, ട്രാൻസ്ഫോർമറുകൾ, വാക്വം കോൺടാക്ടറുകൾ തുടങ്ങിയ ഇലക്ട്രിക്കൽ ഉപകരണങ്ങൾ നിർമിച്ചു നൽകുന്നു.
കമ്പനിയുടെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിൽ സിടി -പിടി, മീറ്ററിംഗ് യൂണിറ്റുകൾ, ക്യൂബിക് ഓട്ടോമാറ്റിക് പവർ കറക്ഷൻ പാനലുകൾ (കപ്പാസിറ്റർ പാനലുകൾ), ഫിക്സഡ് കപ്പാസിറ്റർ ബാങ്കുകൾ, മോട്ടോർ കൺട്രോൾ സെന്റർ (MCC), പവർ കൺട്രോൾ സെന്റർ (PCC), വേരിയബിൾ ഫ്രീക്വൻസി ഡ്രൈവ് (VFD), പാനലുകൾ, തൈറിസ്റ്റർ സ്വിച്ചുകൾ, വാക്വം കോൺടാക്റ്ററുകൾ. എനർജി മാനേജ്മെന്റ് സിസ്റ്റങ്ങളും സ്മാർട്ട് എനർജി മീറ്ററുകളും (അഡ്വാൻസ്ഡ് മീറ്ററിംഗ് ഇൻഫ്രാസ്ട്രക്ചർ) എന്നിവയുടെ നിർമ്മാണവും വിതരണവും ഉൾപ്പെടുന്നു.
കൂടാതെ, ടേൺകീ ഇലക്ട്രിക്കൽ പ്രോജക്റ്റുകൾക്കായി എഞ്ചിനീയറിംഗ്, എക്സിക്യൂഷൻ സേവനങ്ങൾ കമ്പനി നൽകുന്നുണ്ട്.
ഉത്പന്നങ്ങളുടെ നിർമാണത്തിന് പുറമെ കമ്പനിക്ക് വൈദ്യുതിയുടെ വിതരണവും കൈകാര്യം ചെയുന്നനുമായുള്ള സേവനങ്ങളും നൽകുന്നു. പവർ ക്വാളിറ്റി ടെസ്റ്റിംഗ്, സൈറ്റ് അനലിറ്റിക്സ്, ഓൺലൈൻ ക്ലൗഡ് അധിഷ്ഠിത മൾട്ടിപ്പിൾ മോണിറ്ററിംഗ്, മികച്ച മാനേജ്മെന്റിനായി ഡാറ്റ അനലിറ്റിക്സ് എന്നിവ ഉൾപ്പെടുന്ന ഇലക്ട്രിക്കൽ ഇൻഫ്രാസ്ട്രക്ചർ സജ്ജീകരിക്കുന്നത് കമ്പനിയുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. പ്രക്ഷേപണം, വിതരണം, ഉപയോക്തൃ തലം എന്നിവയിലെ നഷ്ടം കുറയ്ക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.
കമ്പനിയുടെ ഉപഭോക്താക്കളിൽ, മിലിട്ടറി എഞ്ചിനീയർ സർവീസസ്, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ്, കോൾ ഇന്ത്യ, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഓർഡനൻസ് ഫാക്ടറി ബോർഡ്, ലാർസൺ ആൻഡ് ടൂബ്രോ, NALCO, എബിബി ഇന്ത്യ, ഹിറ്റാച്ചി, എനർജി ഇന്ത്യ ലിമിറ്റഡ്, ടിപിസിഒഡിഎൽ (ടാറ്റ പവർ ഗ്രൂപ്പ്), ജിൻഡാൽ സ്റ്റെയിൻലെസ്, നാഷണൽ മിനറൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ, തൈസെൻക്രുപ്പ് ഇലക്ട്രിക്കൽ സ്റ്റീൽസ്, കച്ച് കോപ്പർ ലിമിറ്റഡ് (അദാനി ഗ്രൂപ്പ്), ടിപിഎൻഒഡിഎൽ (ടാറ്റ പവർബട്ട് നോർത്തേൺ ഒഡിസാ ഡിസ്ട്രി) എന്നി കമ്പനികൾ ഉൾപ്പെടുന്നു.