image

6 Oct 2023 5:51 PM IST

IPO

1500 കോടി സ്വരൂപിക്കാൻ ആശിർവാദ് ഫിനാൻസ്

MyFin Desk

1500 കോടി സ്വരൂപിക്കാൻ ആശിർവാദ് ഫിനാൻസ്
X

Summary

  • ആശിർവാദ് ഫിനാൻസിനു നിലവിൽ 1684 ശാഖകളുണ്ട്
  • 450 ജില്ലകളിൽ കമ്പനിക്ക് സാന്നിധ്യമുണ്ട്
  • 3.25 ദശലക്ഷം സജീവ വായ്പക്കാരാണ് കമ്പനിക്കുള്ളത്


മണപ്പുറം ഫിനാൻസിന്റെ അനുബന്ധ സ്ഥാപനമായ ആശിർവാദ് മൈക്രോ ഫിനാൻസ് സെബിയിൽ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിഎച്ച്ആർപി) ഒക്ടോബർ 5 ന് സമർപ്പിച്ചതായി കമ്പനി അറിയിച്ചു. ഡിഎച്ച്ആർപി അനുസരിച്ച് ഓഹരിയൊന്നിന് പത്തു രൂപ മുഖവിലയുള്ള 1,500 കോടി രൂപയുടെ പുതിയ ഇഷ്യുവായിരിക്കുമിത്.

ഇഷ്യൂവിൽ നിന്നുള്ള തുക കമ്പനിയുടെ ഭാവി ബിസിനസ് ആവശ്യകതകൾ നിറവേറ്റുന്നതിനും 2024 സാമ്പത്തിക വർഷത്തിലെ പുതിയ പദ്ധതികൾക്കും മൂലധന വര്ധിപ്പിക്കുന്നതിനുമായി ഉപയോഗികുമെന്ന് ഡിഎച്ച്ആർപിയിൽ കമ്പനി അറീയിച്ചിട്ടുണ്ട്.

2008 ൽ എസ് വി രാജ വൈദ്യനാഥൻ സ്ഥാപിച്ച ആശീർവാദ് 2015 ഫെബ്രുവരിയിൽ 48.63 കോടി രൂപയ്ക്ക് മണപ്പുറം ഏറ്റെടുത്തു. വി പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള കമ്പനി ആദ്യം വാങ്ങിയ 71 ശതമാനം ഓഹരി പിന്നീട് 95 ശതമാനമായി വർധിപ്പിച്ചു, ബാക്കി വരുന്ന ഓഹരികൾ സ്ഥാപകൻ വൈദ്യനാഥന്റെ കൈകളായിലാണ്. കമ്പനിയുടെ വെബ്‌സൈറ്റിലെ കണക്കനുസരിച്ചു, അതിന്റെ ഗുണഭോക്താക്കളിൽ കൂടുതലും പാവപ്പെട്ടവരും കുറഞ്ഞ വരുമാനക്കാരുമായ സ്ത്രീകളാണ്.

തമിഴ്‌നാട്ടിൽ രണ്ട് ശാഖകളുമായി യാത്ര ആരംഭിച്ച കമ്പനി 2023 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ചു 1,684 ശാഖകളുമായി 450 ജില്ലകളിൽ സാനിധ്യം അറീയിച്ചിട്ടുണ്ട്. ഇതേ കാലയളവിൽ കമ്പനിക്ക് മൈക്രോഫിനാൻസ് പോർട്ട്‌ഫോളിയോയിൽ 3.25 ദശലക്ഷം സജീവ വായ്പക്കാരുണ്ട്, ഇവർ തന്നെയാണ് മാനേജ്‌മെന്റിന് കീഴിലുള്ള അതിന്റെ ആസ്തികളിൽ ഭൂരിഭാഗവും ഉൾക്കൊള്ളുന്നത്. കമ്പനി സ്വർണ്ണത്തിന്മേലുള്ള വായ്പകൾ, എംഎസ്എംഇ വായ്പകൾ എന്നിവ നൽകുന്നു.

2021-ൽ യുഎസ് ആസ്ഥാനമായുള്ള വേൾഡ് ബിസിനസ് കാപ്പിറ്റലിൽ നിന്ന് കമ്പനി 124 കോടി രൂപയുടെ വായ്പ എടുത്തിരുന്നു. ഗ്രാമീണ മേഖലയിലെ കുറഞ്ഞ വരുമാനമുള്ള വനിതാ സംരംഭകർക്ക് ബിസിനസ്സ് ആരംഭിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി ചെറുകിട വായ്പകൾ നൽകാൻ ഫണ്ട് ഉപയോഗിക്കുമെന്ന് ആശിർവാദ് അറീയിച്ചിരുന്നു.