image

17 Nov 2023 5:27 PM IST

IPO

ഫെഡ്ബാങ്ക് ഇഷ്യു നവംബർ 22-ന്

MyFin Desk

fedbank issue on 22 november
X

Summary

  • നവംബർ 22-ന് ആരംഭിക്കുന്ന ഇഷ്യൂ 24-ന് അവസാനിക്കും
  • ഓഹരിയുടെ പ്രൈസ് ബാൻഡ് 133-140 രൂപയാണ്
  • ഒരു ലോട്ടിൽ 107 ഓഹരികൾ


നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനിയായ ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ഇഷ്യൂ നവംബർ 22-ന് ആരംഭിക്കും. ഇഷ്യൂ തുകയായ 1,092.26 കോടി രൂപയിൽ 600 കോടി രൂപയുടെ പുതിയ ഇഷ്യൂവും 492.26 കോടിയുടെ ഓഫർ ഫോർ സെയിലുമാണ്. ഇഷ്യൂ 24-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെന്റ് 30-ന് പൂർത്തി ആകും . ഡിസംബർ 5-ന് ഓഹരികൾ എൻഎസ്ഇ ബിഎസ്ഇ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും.

ഇഷ്യൂവിനെ കുറിച്ച്

പത്തുരൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 133-140 രൂപയാണ്. കുറഞ്ഞത് 107 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,980 രൂപയാണ്. എസ്എൻഐഐയുടെ കുറഞ്ഞ ലോട്ട് സൈസ് 14 ലോട്ടുകളാണ് (1,498 ഷെയറുകൾ), തുക 2,09,720 രൂപ. ബിഎൻഐഐയുടെ കുറഞ്ഞ ലോട്ട് സൈസ് 67 ലോട്ടുകളാണ് (7,169 ഓഹരികൾ ), തുക 10,03,660 രൂപ.

ജീവനക്കാർക്കായി 10 കോടി രൂപയുടെ ഓഹരികൾ മാറ്റിവെച്ചിട്ടുണ്ട്. ഈ ഓഹരികൾ10 രൂപ കിഴിവിലായിരിക്കും നൽകുക. ജീവനക്കാരുടെ ഭാഗം ഒഴികെയുള്ള ഇഷ്യൂ വലുപ്പത്തിന്റെ പകുതി യോഗ്യതയുള്ള സ്ഥാപന നിക്ഷേപകർക്കും 15 ശതമാനം ഉയർന്ന മൂല്യമുള്ള വ്യക്തികൾക്കും 35 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കുമായി നീക്കിവച്ചിരിക്കുന്നു.

ഒഎഫ്എസ് വഴി പ്രൊമോട്ടറായ ഫെഡറൽ ബാങ്ക് 54.74 ലക്ഷം ഓഹരികളും, ബാക്കി വരുന്ന ഓഹരികൾ ട്രൂ നോർത്ത് ഫണ്ടും വിൽക്കും.

ഇഷ്യൂവിൽ നിന്ന് ലഭിക്കുന്ന തുക ടയർ -1 മൂലധന അടിത്തറ വർദ്ധിപ്പിക്കുന്നതിന് ഭാവി മൂലധന ആവശ്യങ്ങൾക്കുമായി വിനിയോഗിക്കും.

കമ്പനിയെ കുറിച്ച്

ആലുവ ആസ്ഥാനമായ ഫെഡ്ബാങ്ക് ഗോൾഡ് ലോണുകൾ, ഹോം ലോണുകൾ, ഭവന വായ്പ (എൽഎപി), ബിസിനസ് ലോൺ എന്നീ സേവനങ്ങൾ നൽകുന്നു. എംഎസ്എംഇകൾക്കും വളർന്നുവരുന്ന സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്കുളുമാണ് ബാങ്കിലെ പ്രധാന വായ്പ ദാതാക്കൾ. സ്ഥാപനത്തിന്റെ 72 ശതമാനം ഓഹരികളും ഫെഡറൽ ബാങ്കിന്റെ ഉടമസ്ഥതയിലാണ്. ട്രൂ നോർത്ത് ഫണ്ടിന് എൻബിഎഫ്‌സിയിൽ 25.3 ശതമാനം ഓഹരികളുണ്ട്.

2023 മാർച്ച് 31 വരെ, ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 191 ജില്ലകളിലുമായി എൻബിഎഫ്‌സിക്ക് 575 ശാഖകളുണ്ട്, ആന്ധ്രാപ്രദേശ് (തെലങ്കാന ഉൾപ്പെടെ), രാജസ്ഥാൻ എന്നിവയുൾപ്പെടെ ഇന്ത്യയുടെ തെക്കൻ, പടിഞ്ഞാറൻ പ്രദേശങ്ങളിൽ ശക്തമായ സാന്നിധ്യമാണ് എൻബിഎഫ്‌സിക്ക്.

ഐസിഐസിഐ സെക്യൂരിറ്റീസ് , ബിഎൻപി പാരിബാസ്, ഇക്വിറസ് ക്യാപിറ്റൽ, ജെഎം ഫിനാൻഷ്യൽ എന്നിവരാണ് ഐപിഒയുടെ ലീഡ് മാനേജർ.ലിങ്ക് ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ഇഷ്യുവിന്റെ രജിസ്ട്രാർ.