15 Oct 2023 9:53 AM IST
Summary
മെയിന് ബോര്‍ഡില്‍ ഒരൊറ്റ ഐപിഒ മാത്രം
അടുത്തയാഴ്ച പ്രധാന വിപണിയില്‍ ഒരു ഐപിഒ മാത്രമാണ് സബ്‍സ്ക്രിപ്ഷനായി തുറക്കുന്നത്. ഗുജറാത്ത് ആസ്ഥാനമായുള്ള ഗ്യാസ് വിതരണ കമ്പനിയായ ഐആർഎം എനർജിയുടെ 545 കോടി രൂപയുടെ ഐപിഒ ഒക്ടോബർ 18ന് തുറക്കും, ഒക്ടോബർ 20 ന് അവസാനിക്കും, ഒരു ഓഹരിക്ക് 480-505 രൂപ നിരക്കിലാണ് ഓഫര്‍.
എസ്എംഇ വിഭാഗത്തിൽ, ഓൺലൈൻ റീട്ടെയിൽ പ്ലാറ്റ്‌ഫോമായ വുമൺകാർട്ടിന്‍റെ ഐപിഒ ഒക്‌ടോബർ 16-18 കാലയളവിൽ നടക്കും. ഒരു ഓഹരിക്ക് 86 രൂപ നിരക്കിൽ മൊത്തം 9.56 കോടി രൂപ സമാഹരണമാണ് ലക്ഷ്യം. രാജ്‌ഗോർ കാസ്റ്റർ ഡെറിവേറ്റീവ്‌സ് അതിന്റെ 48 കോടി രൂപയുടെ പബ്ലിക് ഇഷ്യു ഒക്ടോബർ 17ന് തുറക്കും. ഒരു ഷെയറിന് 47-50 രൂപയാണ് വില. ഓഫർ ഒക്ടോബർ 20ന് അവസാനിക്കും.
അരവിന്ദ് ആന്‍ഡ് കമ്പനി ഷിപ്പിംഗ് ഏജൻസീസിന്‍റെ ഐപിഒ ഒക്ടോബർ 16 ന് അവസാനിപ്പിക്കും. ഇതുവരെ 36.72 മടങ്ങ് സബ്‍സ്ക്രിപ്ഷന്‍ നടന്നിട്ടുണ്ട്.
ഐപിഒ ഷെഡ്യൂൾ പ്രകാരം കമ്മിറ്റഡ് കാർഗോ കെയർ ഒക്ടോബർ 18ന് നടക്കുന്ന എൻഎസ്ഇ എമർജിൽ അരങ്ങേറ്റം കുറിക്കും.