image

1 Jun 2024 3:27 PM IST

IPO

ക്രോണോക്സ് ലാബ്‌ സയൻസസ് ഐപിഒ ജൂൺ 3-ന്; ലക്ഷ്യം 130 കോടി

MyFin Desk

ക്രോണോക്സ് ലാബ്‌ സയൻസസ് ഐപിഒ ജൂൺ 3-ന്; ലക്ഷ്യം 130 കോടി
X

Summary

  • ഇഷ്യൂ ജൂൺ 5-ന് അവസാനിക്കും
  • ഓഹരിയുടെ പ്രൈസ് ബാൻഡ് 129-136 രൂപയാണ്
  • ഒരു ലോട്ടിൽ 110 ഓഹരികൾ


സ്പെഷ്യാലിറ്റി ഫൈൻ കെമിക്കൽസ് നിർമ്മാതാക്കളായ ക്രോണോക്സ് ലാബ്‌ സയൻസസ് ഐപിഒ ജൂൺ 3-ന് ആരംഭിക്കും. ഇഷ്യൂവിലൂടെ 130.15 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 96 ലക്ഷം ഓഹരികളുടെ ഓഫർ ഫോർ സെയിൽ മാത്രം അടങ്ങിയിരിക്കുന്നതാണ് ഇഷ്യൂ.

ഇഷ്യൂ ജൂൺ 5-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെൻ്റ് 6-ന് പൂർത്തിയാവും. ഓഹരികൾ ജൂൺ 10-ന് എൻഎസ്ഇ, ബിഎസ്ഇ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും.

പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 129-136 രൂപയാണ്. കുറഞ്ഞത് 110 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,960 രൂപയാണ്. എസ്എൻഐഐയുടെ കുറഞ്ഞ ലോട്ട് സൈസ് 14 ലോട്ടുകളാണ് (1,540 ഓഹരികൾ) തുക 209,440 രൂപ. ബിഎൻഐഐക്ക് 67 ലോട്ടുകളാണ് (7,370 ഓഹരികൾ) തുക 1,002,320 രൂപ.

ജോഗീന്ദർസിങ് ജസ്വാൾ, കേതൻ രമണി, പ്രതേഷ് രമണി എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.

പാൻ്റോമാത്ത് ക്യാപിറ്റൽ അഡൈ്വസേഴ്‌സാണ് ഐപിഒയുടെ ലീഡ് മാനേജർ. കെഫിൻ ടെക്‌നോളജീസാണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.

2008-ൽ സ്ഥാപിതമായ ക്രോണോക്സ് ലാബ് സയൻസസ് വൈവിധ്യമാർന്ന സ്പെഷ്യാലിറ്റി ഫൈൻ കെമിക്കൽസിൻ്റെ നിർമ്മാതാക്കളാണ്. എപിഐകൾ, ഫാർമസ്യൂട്ടിക്കൽ ഫോർമുലേഷനുകൾ, ശാസ്ത്രീയ ഗവേഷണം, ന്യൂട്രാസ്യൂട്ടിക്കൽസ്, ബയോടെക് ആപ്ലിക്കേഷനുകൾ, അഗ്രോകെമിക്കൽ ഫോർമുലേഷനുകൾ, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ, ലോഹ ശുദ്ധീകരണശാലകൾ, മൃഗങ്ങളുടെ ആരോഗ്യ ഉൽപ്പന്നങ്ങൾ എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കായി കമ്പനിയുടെ ഹൈ പ്യൂരിറ്റി സ്പെഷ്യാലിറ്റി ഫൈൻ കെമിക്കൽസ് ഉപയോഗിക്കുന്നു. ഗുജറാത്തിലെ വഡോദരയിൽ കമ്പനിക്ക് മൂന്ന് നിർമ്മാണ കേന്ദ്രങ്ങളുണ്ട്.

ഫോസ്ഫേറ്റ്, സൾഫേറ്റ്, അസറ്റേറ്റ്, ക്ലോറൈഡ്, സിട്രേറ്റ്, നൈട്രേറ്റ്, കാർബണേറ്റ്, ഇഡിടിഎ ഡെറിവേറ്റീവുകൾ, ഹൈഡ്രോക്സൈഡ്, സക്സിനേറ്റ്, ഗ്ലൂക്കോണേറ്റ് എന്നിവയുൾപ്പെടെ 185-ലധികം ഉൽപ്പന്നങ്ങളാണ് കമ്പനിക്കുള്ളത്. ഈ ഉൽപ്പന്നങ്ങൾ ഇന്ത്യയി ഉൾപ്പെടെയുള്ള 20-ലധികം രാജ്യങ്ങളിലേക്ക് വിതരണം ചെയുന്നു.

യുണൈറ്റഡ് സ്റ്റേറ്റ്സ്, അർജൻ്റീന, മെക്സിക്കോ, ഓസ്ട്രേലിയ, ഈജിപ്ത്, സ്പെയിൻ, തുർക്കി, യുണൈറ്റഡ് കിംഗ്ഡം, ബെൽജിയം, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്ക് കമ്പനി ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു.