10 May 2023 6:21 PM IST
Summary
- ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളില്‍ നിന്നും പെനാപ്പിളിന് അന്വേഷണങ്ങളുണ്ട്.
പൈനാപ്പിളിന് വിപണിയില്‍ ആവശ്യം വര്‍ധിച്ചതിനൊപ്പം ഉത്പന്ന വിലയില്‍ വന്‍ മുന്നേറ്റം. പകല്‍ താപനില ഉയര്‍ന്നതോടെ വിപണികളില്‍ കൈതച്ചക്കയ്ക്ക് പതിവിലും കുടുതല്‍ ആവശ്യകാര്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും എത്തിയത് വ്യാപാര രംഗം സജീവമാക്കി. ഇതിനിടയില്‍ മഴ കുറഞ്ഞതിനാല്‍ ഉത്പാദനം കാര്‍ഷിക മേഖലയുടെ പ്രതീക്ഷയ്ക്ക് ഉയരാഞ്ഞതും ചരക്കിന് ഡിമാന്റ് ഉയര്‍ത്തി. കാലാവസ്ഥ വ്യതിയാനം മൂലം ഉത്പാദനത്തില്‍ 25 ശതമാനം കുറവ് സംഭവിച്ചതായാണ് ഏകദേശ കണക്കുകള്‍. സാധാരണ മാര്‍ച്ച്-മെയ് കാലയളവില്‍ 1700 -2000 ടണ്‍ വരെ ഉത്പാദിപ്പിക്കാറുള്ള സ്ഥാനത്ത് ഇക്കുറി വിളവ് 1300-1600 ടണ്ണിലേയ്ക്ക് താഴ്മെന്ന അവസ്ഥയാണ്. റംസാന്‍ നൊയമ്പിന് ശേഷം വില്‍പ്പനതോത് രണ്ടാഴ്ച്ച കുറഞ്ഞെങ്കിലും വിപണി വീണ്ടും സജീവമാകുന്നു. പൈനാപ്പിള്‍ കിലോ 56 രൂപയായി ഉയര്‍ന്നു. കഴിഞ്ഞവാരം 35-45 രൂപയില്‍ വ്യാപാര നടന്നങ്കിലും ഉത്തരേന്ത്യയില്‍ നിന്നും കൂടുതല്‍ ഓര്‍ഡറുകളെത്തിയത് വിലക്കയറ്റം ശക്തമാക്കി. ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളില്‍ നിന്നും പെനാപ്പിളിന് അന്വേഷണങ്ങളുണ്ട്.
പൂപ്പലടിച്ച് കൊപ്ര
തെക്കന്‍ കേരളത്തിലെയും മധ്യകേരളത്തിലെയും നാളികേര കര്‍ഷകര്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ വരവിന് മുന്നേ വിളവെടുപ്പ് അവസാനിപ്പിക്കാനുള്ള തിടുക്കത്തിലാണ്. മഴയ്ക്ക് മുന്നേ തേങ്ങാ വെട്ടും കൊപ്ര സംസ്‌കരണം പുര്‍ത്തിയാക്കിയാല്‍ മാത്രം മഴക്കാലത്ത് മെച്ചപ്പെട്ട വില ഉറപ്പ് വരുത്താനാവു. ഉണക്കം കുറഞ്ഞ കൊപ്രയില്‍ പുപ്പല്‍ ബാധ്യതയ്ക്കുള്ള സാധ്യത ചരക്കിന് ഡിമാന്റ് കുറക്കുമെന്നതിനൊപ്പം വിലയെയും അത് ബാധിക്കും. ഇതിനിടയില്‍ അതിര്‍ത്തി ജില്ലകളില്‍ നിന്നും ഉയര്‍ന്ന അളവില്‍ പച്ചതേങ്ങ ശേഖരിച്ച് തമിഴ്നാട്ടിലേയ്ക്ക് കടത്തുന്നവരും രംഗത്ത് സജീവമായി. ഇവിടെ നിന്നും 8400 രൂപയ്ക്ക് ശേഖരിച്ചാല്‍ അത് 2640 രൂപ ലാഭത്തില്‍ സംഭരണ കേന്ദ്രങ്ങളില്‍ മറിച്ച് വില്‍പ്പന നടത്താനാവും. അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ ഇതിന് പുര്‍ണ പിന്തുണ നല്‍ക്കുന്നതും ചരക്കുമായി എത്തുന്നവര്‍ക്ക് പ്രോല്‍സാഹനമാകുന്നു.
പുതുമയില്ലാതെ ഏലം
ഈ മാസം ആദ്യ പത്ത് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പതിനാറ് ഏലക്ക ലേലങ്ങള്‍ പുര്‍ത്തിയായി. ഓഫ് സീസണില്‍ തടസം നേരിടാതെ ഇത്ര മാത്രം ചരക്ക് വില്‍പ്പനയ്ക്ക് ഇറങ്ങുന്നതിലെ സത്യവസ്ഥ വിലയിരുത്താന്‍ സ്പൈസ് ബോര്‍ഡ് ഇനിയും രംഗത്ത് ഇറങ്ങിയിട്ടില്ലെന്നാണ് ഉത്പാദന മേഖലയില്‍ നിന്നുള്ള ശക്തമായ ആരോപണം. പുതിയ സീസണിന് ഇനിയും ഒരു മാസത്തില്‍ ഏറെ കാലതാമസമുള്ള പശ്ചാത്തലത്തില്‍ ഓഫ് സീസണിലെ വിലക്കയറ്റവും ലേല കേന്ദ്രങ്ങളില്‍ സംഭവിക്കുന്നില്ല. കയറ്റുമതിക്കാരും ഇതര വ്യാപാരികളും ഏലക്ക ശേഖരിക്കാന്‍ ഉത്സാഹിച്ചിട്ടും വണ്ടന്‍മേട്ടില്‍ നടന്ന ലേലത്തില്‍ ശരാശരി ഇനങ്ങള്‍ക്ക് ലഭിച്ച ഉയര്‍ന്ന വില കിലോ 1088 രൂപയിലും മികച്ചയിനങ്ങള്‍ കിലോ 1854 രൂപയുമാണ്.