12 Sept 2023 5:42 PM IST
Summary
- ഇഷ്യൂ സെപ്റ്റംബർ 13-15 വരെ
- പ്രൈസ് ബാൻഡ് 983-1035 രൂപ
- സെപ്റ്റംബർ 21-ന് ലിസ്റ്റ് ചെയ്യും
റസിഡൻഷ്യൽ, കൊമേഴ്‌സ്യൽ, ഇൻഡസ്ട്രിയൽ, ഇൻഫ്രാസ്ട്രക്ചർ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കൺസ്യൂമർ ഇലക്ട്രിക്കൽ ഉൽപ്പന്ന നിർമാതാക്കളായ ആർ ആർ കാബെൽ ലിമിറ്റഡ് ഇഷ്യൂ സെപ്റ്റംബർ 13-ന് ആരംഭിച്ചു 15-ന് അവസാനിക്കും.
അഞ്ചു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 983-1035 രൂപയാണ്. കുറഞ്ഞത് 14 ഓഹരികൾക്കായി അപേക്ഷിക്കണം. സെപ്റ്റംബർ 21 നു ഓഹരി ബിഎസ്ഇ, എൻഎസ്ഇയിൽ ലിസ്റ്റ് ചെയ്യും.
ഇഷ്യൂവിൽ 1,964.01 കോടി രൂപ സമാഹരിക്കാനാണ് ആർആർ കാബെൽ ലക്ഷ്യമിടുന്നത്.180 കോടി രൂപയുടെ പുതിയ ഇഷ്യൂവും പ്രൊമോട്ടർമാരുടെയും നിക്ഷേപകരുടെയും 1784 കോടി രൂപ മൂല്യമുള്ള 1.72 കോടി ഓഹരികളുടെ ഓഫർ ഫോർ സെയിൽ ഉൾപ്പെടുന്നതാണ് ഇഷ്യൂ. ടിപിജി ഏഷ്യ ലിമിറ്റഡ് 1.29 കോടി ഓഹരികളും രാം രത്‌ന വയർസ് 13.64 ലക്ഷം ഓഹരികളും വിൽക്കും. പ്രമോട്ടർമാരായ മഹേന്ദ്രകുമാർ കബ്ര, ഹേമന്ത് കബ്ര, സുമീത് കബ്ര, പ്രമോട്ടർ ഗ്രൂപ്പിന്റെ ഭാഗമായ കാബെൽ ബിൽഡ്‌കോൺ സൊല്യൂഷൻസ് എന്നിവരും ഒഎഫ്‌എസിലെ മറ്റ് വിൽപ്പന ഓഹരി ഉടമകളിൽ ഉൾപ്പെടുന്നു.
കമ്പനി ജീവനക്കാർക്കായി 10.8 കോടി രൂപയുടെ ഓഹരികൾ നീക്കിവച്ചിട്ടുണ്ട്. ഇവർക്ക് 98 രൂപ കുറവിലാണ് ഓഹരികള്‍ നല്കുന്നത്.
ത്രിഭുവനപ്രസാദ് രാമേശ്വര്‌ലാൽ കബ്ര, ശ്രീഗോപാൽ രാമേശ്വര്‌ലാൽ കബ്ര, മഹേന്ദ്രകുമാർ രാമേശ്വര്‌ലാൽ കബ്ര, കീർത്തിദേവി ശ്രീഗോപാൽ കബ്ര, ത്രിഭുവനപ്രസാദ് കബ്ര എച്ച്‌യുഎഫ്, കാബ്ര ശ്രീഗോപാൽ രാമേശ്വര്‌ലാൽ എച്ച്‌യുഎഫ്, മഹേന്ദ്ര കുമാർ കബ്ര എച്ച്‌യുഎഫ് എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.
ആക്സിസ് കാപ്പിറ്റല്‍, സിറ്റി ഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആൻഡ് കാപ്പിറ്റൽ മാർക്കറ്റ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ് എന്നിവയാണ് ലീഡ് മാനേജർമാർ. ലിങ്ക് ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് രജിസ്ട്രാർ.
ഇഷ്യൂ വിൽ നിന്നുള്ള തുക 136 കോടി രൂപയുടെ കടം തിരിച്ചടയ്ക്കുന്നതിനും പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമായി വിനിയോഗിക്കും.
ആർആർ കേബൽ ബ്രാൻഡിന് കീഴിലാണ് വയറുകളുടെയും കേബിൾ ഉൽപ്പന്നങ്ങളുടെയും നിർമ്മാണം, വിപണനം, വിൽപ്പന. ലൂമിനസ് ഫാൻസ് ആൻഡ് ലൈറ്റ്സ് ബ്രാൻഡിന് കീഴിലാണ് ഫാനുകളും ലൈറ്റുകളും കമ്പനി വിതരണം നടത്തുന്നത്
കമ്പനിക്ക് ഗുജറാത്തിലെ വാഘോഡിയ, സിൽവാസ, ദാദ്ര, നഗർ ഹവേലി, ദാമൻ ആൻഡ് ദിയു എന്നിവിടങ്ങളിൽ രണ്ട് നിർമ്മാണ യൂണിറ്റുകൾ ഉണ്ട്, ഇവിടെയാണ് വയർ, കേബിളുകൾ, സ്വിച്ചുകൾ തുടങ്ങിയവ കമ്പനി നിർമിക്കുന്നത്. ഉത്തരാഖണ്ഡിലെ റൂർക്കിയിൽ മൂന്ന് സംയോജിത ഉൽപ്പാദന കേന്ദ്രങ്ങളുമുണ്ട്. എഫ്എംഇജി ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട് ബംഗളൂരു, കർണാടക, ഹിമാചൽ പ്രദേശിലെ ഗാഗ്രറ്റ് എന്നിവടെങ്ങളിലും കമ്പനിക്ക് നിർമാണ യൂണിറ്റുകളുണ്ട്.
2020-ൽ, ആർ ആർ കാബെൽ അറേസ്റ്റോം ലൈറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുക്കുകയും ലൈറ്റ് എമിറ്റിംഗ് ഡയോഡ് (എൽഇഡി) ലൈറ്റുകളും അനുബന്ധ ഹാർഡ്‌വെയർ ബിസിനസും ഏറ്റെടുത്തിരുന്നു. 2022-ൽ, കമ്പനി ലൂമിനസ് പവർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഹോം ഇലക്ട്രിക്കൽ ബിസിനസ്സ് ഏറ്റെടുത്തിരുന്നു.