image

13 Sept 2023 6:23 PM IST

Market

സാഗിൾ പ്രീപെയ്ഡ് ഓഷ്യൻ ഇഷ്യൂ സെപ്റ്റം 14 മുതൽ

Ahammed Rameez Y

coming months, cement is safer than steel rakesh arora
X

Summary

  • സെപ്റ്റംബർ 18 ഇഷ്യൂ അവസാനിക്കും
  • പ്രൈസ് ബാൻഡ് 156-164 രൂപ.


സാഗിൾ പ്രീപെയ്ഡ് ഓഷ്യൻ സർവീസസ് ഇഷ്യൂ സെപ്റ്റംബർ 14 ആരംഭിച്ച് 18 അവസാനിക്കും.

ഒരു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 156 മുതൽ 164 രൂപയാണ്. കുറഞ്ഞത് 90 ഓഹരികൾക്ക് അപേക്ഷിക്കണം. സെപ്റ്റംബർ 27 ഓഹരികൾ എൻഎസ്ഇ, ബിഎസ്ഇ ലിസ്റ്റ് ചെയ്യും.

രാജ് പി നാരായണം, അവിനാഷ് രമേഷ് ഗോഡ്ഖിണ്ടി എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ. ഇഷ്യൂവിലുള്ളത് 392 കോടി രൂപയുടെ പുതിയ ഓഹരികളും 171.38 കോടി രൂപയുടെ ഓഫർ ഫോർ സെയിലുമാണ്. ഇഷ്യൂ വലുപ്പം 563.38 കോടി രൂപ. രാജ് പി നാരായണം, അവിനാഷ് രമേഷ് ഗോഡ്ഖിണ്ടി എന്നിവര്‍ ഓഹരികൾ വിൽക്കും.

ഉപഭോക്തൃ ഏറ്റെടുക്കൽ, മറ്റു ചെലവുകൾ, ഉൽപ്പന്ന, സാങ്കേതിക വികസന ചെലവുകൾ, പൊതു കോർപ്പറേറ്റ് ചെലവുകൾ, കമ്പനി എടുത്ത ചില വായ്പകളുടെ തിരിച്ചടവ് എന്നിവയ്ക്കായി ഓഫറിൽ നിന്നുള്ള തുക ഉപയോഗിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

ഇഷ്യൂവിന്റെ 75 ശതമാനം നിക്ഷേപക സ്ഥാപനങ്ങളും 15 ശതമാനം സ്ഥാപനേതര നിക്ഷേപകർക്കൂം 10 ശതമാനം റീറ്റെയ്ൽ നിക്ഷേപാർക്കുമായും മാറ്റി വച്ചിട്ടുണ്ട്.

നൂതനവുമായ വർക്ക്ഫ്ലോകളിലൂടെ കോർപ്പറേറ്റ് ബിസിനസ് ചെലവുകൾ നിയന്ത്രിക്കുന്നതിന് സാമ്പത്തിക, സാങ്കേതിക (ഫിൻടെക്) ഉൽപ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന കമ്പനിയാണ് സാഗിൾ പ്രീപെയ്ഡ് ഓഷ്യൻ സർവീസസ് ലിമിറ്റഡ്.

ബാങ്കിംഗ്, ഫിനാൻസ്, ടെക്നോളജി, ഹെൽത്ത് കെയർ, മാനുഫാക്ചറിംഗ്, എഫ്എംസിജി, ഇൻഫ്രാസ്ട്രക്ചർ, ഓട്ടോമൊബൈൽ ഇൻഡസ്ട്രീസ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റുകൾക്ക് ഫിൻടെക്, സാസ് ഉൽപ്പന്നങ്ങളും സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ബിസിനസ്സ് ചിലവ് മാനേജ്‌മെന്റ് (ചെലവ് മാനേജ്‌മെന്റും വെണ്ടർ മാനേജ്‌മെന്റും ഉൾപ്പെടെ), ജീവനക്കാർക്കും ചാനൽ പങ്കാളികൾക്കുമുള്ള റിവാർഡുകളും ഇൻസെന്റീവ് മാനേജ്മെന്‍റ് , വ്യാപാരികൾക്കുള്ള ഗിഫ്റ്റ് കാർഡ് മാനേജ്‌മെന്റ്, കസ്റ്റമർ എൻഗേജ്‌മെന്റ് മാനേജ്‌മെന്റ് സിസ്റ്റം തുടങ്ങിയവ കമ്പനി സാസ് പ്ലാറ്റ്‌ഫോമില്‍ രൂപകൽപ്പന ചെയ്‌തിരിക്കുന്നു: