image

13 Sept 2023 6:27 PM IST

Market

1400 കോടിയുടെ ഇഷ്യൂവുമായി സംഹി ഹോട്ടൽസ്

Ahammed Rameez Y

1400 കോടിയുടെ ഇഷ്യൂവുമായി സംഹി ഹോട്ടൽസ്
X

Summary

  • ഇഷ്യു സെപ്റ്റംബർ 14-18
  • പ്രൈസ് ബാൻഡ് 119-126 രൂപ


ഇന്ത്യയിലെ പ്രമുഖ ഹോട്ടൽ ബ്രാൻഡുകളുടെ ഉടമകളും അസറ്റ് മാനേജ്മെന്‍റ് പ്ലാറ്റ്ഫോമുമായ സംഹി ഹോട്ടൽസ് ഇഷ്യൂ സെപ്റ്റംബർ 14 ആരംഭിച്ച് 18 അവസാനിക്കും.

2023 ഫെബ്രുവരിയിലെ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ ഹോട്ടല്‍ മുറികളുള്ള (ഉടമസ്ഥതയിലുള്ളതും പാട്ടത്തിനെടുത്തതും) മൂന്നാമത്തെ പ്ലാറ്റ്‌ഫോമാണ് സംഹി ഹോട്ടൽസ്. ഹയാത്ത് റീജൻസി (പൂനെ, മാരിയറ്റ് (ബെംഗളൂരു ) തുടങ്ങിയവ കമ്പനിയുടെ അസറ്റ് മാനേജ്മെന്റിൽപ്പെടുന്നവയാണ്. നിക്ഷേേപക സ്ഥാപനങ്ങളാണ് സംഹി ഹോട്ടലിന്‍റെ ഓഹരിയുടമകള്‍. 2010 -ല്‍ ആരംഭിച്ച ഹോട്ടലിന്‍റെ ഓഹരിയുടമകളില്‍ സാം സെലിന്‍റെ നേതൃത്വത്തിലുള്ള ഇക്വിറ്റി ഇന്‍റർനാഷണല്‍, ജി ടി ഐ കാപ്പിറ്റല്‍, ഇന്‍റർനാഷണല്‍ ഫിനാന്‍സ് കോർപറേഷന്‍ തുടങ്ങിയവർ ഓഹരിയുടമകളാണ്.

ഒരു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 119-126 രൂപയാണ്. കുറഞ്ഞത് 119 ഓഹരികൾക്ക് അപേക്ഷിക്കണം. ഇഷ്യൂവിന്റെ 75 ശതമാനം നിക്ഷേപ സ്ഥാപനങ്ങള്‍ക്കായും 15 ശതമാനം സ്ഥാപനേതര നിക്ഷേപകർക്കായും10 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കായും നീക്കിവച്ചിരിക്കുന്നു. സെപ്റ്റംബർ 27 -ന് ഓഹരികൾ എൻഎസ്ഇലും ബിഎസ് യിലും ലിസ്റ്റ് ചെയ്യും.

1,200 കോടി രൂപയുടെ പുതിയ ഓഹരികളും 1.35 കോടി ഓഹരികളുടെ ഓഫർ ഫോർ സെയിൽ ഉൾപെടുന്നതാണീ ഇഷ്യൂ. ബ്ലൂ ചന്ദ്ര പിടിഇ 84.2 ലക്ഷം ഓഹരികളും ഗോൾഡ്‌മാൻ സാച്ച്‌സ് 49.31 ലക്ഷം ഓഹരികളും ജിടിഐ കാപ്പിറ്റല്‍ ആൽഫ 1.4 ലക്ഷം ഓഹരികളും വിൽക്കും.

ജെഎം ഫിനാൻഷ്യലും കൊട്ടക് മഹീന്ദ്ര കാപ്പിറ്റലുമാണ് ഇഷ്യുവിന്റെ ലീഡ് മാനേജർമാർ. കെഫിൻ ടെക്നോളജീസാണ് രജിസ്ട്രാർ.

2023 മാർച്ചിൽ അവസാനിച്ച വർഷത്തിൽ, കമ്പനിയുടെ പ്രവർത്തന വരുമാനം 738 കോടി രൂപയും നഷ്ടം 338.5 കോടി രൂപയുമാണ്.

ഇഷ്യൂ തുക കമ്പനിയും അനുബന്ധ സ്ഥാപനങ്ങളും എടുത്തിട്ടുള്ള കടങ്ങളുടെ പൂർണ്ണമായോ ഭാഗികമായോ ഉള്ള പലിശയുടെ അടവ്, പൊതു കോർപ്പറേറ്റ് ആവിശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.

ബെംഗളൂരു, കർണാടക, ഹൈദരാബാദ്, തെലങ്കാന, പൂനെ, മഹാരാഷ്ട്ര, ചെന്നൈ, തമിഴ്നാട് ഉൾപ്പെടെ, ഇന്ത്യയിലെ 14 പ്രധാന നഗരങ്ങളിലായി 31 ഹോട്ടലുകളിലായി സംഹി ഹോട്ടലുകൾക്ക് 4,801 മുറികളാണുള്ളത്. ഗുജറാത്തിലെ അഹമ്മദാബാദിലും കൊൽക്കത്തയിലും 461 മുറികളുള്ള 2 ഹോട്ടലുകളുടെ നിര്‍മാണത്തിലാണ് കമ്പനി.